ചണ്ഡിഗഡ്: പഞ്ചാബിലെ ഖാദൂര്‍ മണ്ഡലത്തില്‍ ഖലിസ്ഥാന്‍ അനുകൂല നേതാവ് അമൃത്പാല്‍ സിങ്ങിന് വിജയം രണ്ട് ലക്ഷത്തോളം വോട്ടിന്റ ലീഡുമായാണ് സിങ് ഖാദൂര്‍ മണ്ഡലത്തില്‍ വിജയിച്ചുകയറിയത്.
1,97,120 വോട്ടിന്റെ ഭൂരിപക്ഷമാണ് സിങ്ങിനുള്ളത്. 4,04,430 വോട്ടുകള്‍ സിങ് സ്വന്തമാക്കി.
രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കുല്‍ബീര്‍ സിങ് സിറ 2,07,310 വോട്ടുകളും മൂന്നാം സ്ഥാനത്തുള്ള ആം ആദ്മി പാര്‍ട്ടിയുടെ ലാല്‍ജിത് സിങ് ഭുള്ളര്‍ 1,94,836 വോട്ടുകളും നേടി. ശിരോമണി അകാലി ദളാണ് നാലാം സ്ഥാനത്തുള്ളത്. 86,416 വോട്ടാണ് എസ്.എ.ഡി നേടിയത്.
(ഖാദൂര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക്ചെയ്യു)
ജയിലില്‍ നിന്നുമാണ് സിങ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കഴിഞ്ഞ വര്‍ഷമാണ് വാരിസ് പഞ്ചാബ് ദേ നേതാവായ അമൃത്പാല്‍ സിങ്ങിനെ ദേശീയ സുരക്ഷാ നിയമം (നാഷണല്‍ സെക്യൂരിറ്റി ആക്ട്, എന്‍.സി.എ) അറസ്റ്റ് ചെയ്യുന്നത്. അന്നുതൊട്ട് സിങ് അസമിലെ ജയിലില്‍ കഴിയുകയാണ്.
2023ല്‍ തന്റെ അനുയായികള്‍ ഒരാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പൊലീസ്റ്റ് സ്റ്റേഷന്‍ ആക്രമിച്ചതിന് പിന്നാലെ സിങ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
നേരത്തെ സിങ്ങിന്റെ പത്രിക തള്ളിയേക്കുമെന്ന് അനുയായികള്‍ ആശങ്കപ്പെട്ടെങ്കിലും അതുണ്ടായില്ല. ശിരോമണി അകാലി ദള്‍ (അമൃത്സര്‍)ന്റെ പിന്തുണയും അമൃത്പാല്‍ സിങ്ങിനുണ്ടായിരുന്നു. ഒരുപക്ഷേ അദ്ദേഹത്തിന്റെ പത്രിക തള്ളിയാല്‍ ബാക്ക് അപ്പായി മത്സരിക്കാന്‍ ശിരോമണി അകാലി ദള്‍ (അമൃത്സര്‍) സ്ഥാനാര്‍ത്ഥിയെയും നിര്‍ത്തിയിരുന്നു.
ജയില്‍ കഴിയുന്ന മുന്‍ സിഖ് തീവ്ര ആശയം പിന്തുടരുന്നവരെ വിട്ടയക്കുക, സിഖ് വ്യക്തിത്വം സംരക്ഷിക്കുക, പഞ്ചാബിലെ ലഹരി മരുന്ന് ഭീഷണിയെ ചെറുത്ത് തോല്‍പിക്കുക എന്നിവ കേന്ദ്രീകരിച്ചായിരുന്നു സിങ്ങിന്റെ പ്രചരണം നടന്നിരുന്നത്.
Content highlight: Pro-Khalistan leader Amritpal Singh won from Khadur Sahib Lok Sabha seat