കോഴിക്കോട്: ഫേസ്ബുക്ക് കൃത്രിമമായി ലക്ഷക്കണക്കിന് വ്യാജ ലൈക്കുകള്‍ നല്‍കിയ ഇസ്രാഈല്‍ അനുകൂല എഫ്.ബി പേജ് പൂട്ടി. ജെറുസലേം പ്രയര്‍ ടീം എന്ന സയണിസ്റ്റ് അനുകൂല എഫ്.ബി പേജിന് എട്ട് കോടിയോളം പേരുടെ ലൈക്ക് ഉണ്ടായിരന്നു. മലയാളികള്‍ ഉള്‍പ്പെടെയുള്ള അക്കൗണ്ടുകളില്‍ നിന്ന് ഈ പേജില്‍ ലൈക്കുകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ഇത് വ്യാജമായുള്ള ലൈക്കുകളാണെന്നുള്ള ആക്ഷേപം ഉയര്‍ന്നത്.
ഇസ്രാഈലിന്റെ ആക്രമണങ്ങള്‍ക്കെതിരെ നിരന്തരം ഫേസ്ബുക്കിലൂടെ പ്രതിഷേധിക്കുന്നവരുടെ അക്കൗണ്ടുകള്‍ വരെ ജെറുസലേം പ്രയര്‍ ടീം എന്ന ഫേസ്ബുക്ക് പേജിനു ലൈക്ക് അടിച്ചിരുന്നു. സയണിസ്റ്റ് പ്രോപഗണ്ടക്ക് വഴങ്ങിയാണ് ഫേസ്ബുക്ക് വ്യാജ ലൈക്കുകള്‍ ഉണ്ടാക്കിയതെന്ന വമര്‍ശനം വ്യാപകമായി ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ ബര്‍ഗിന്റെ പേജിലെ പോസ്റ്റുകള്‍ക്കു താഴെയും പ്രതിഷേധമുണ്ടായിരുന്നു. ഇതിന് ശേഷമാണ് പേജ് ഫേസ്ബുക്ക് തന്നെ ഇപ്പോള്‍ നീക്കം ചെയ്തത്.
അതേസമയം, ഫലസ്തീനെതിരെയുള്ള ആക്രമണത്തില്‍ തങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച രാജ്യങ്ങള്‍ക്ക് നന്ദി അറിയിച്ച് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പോസ്റ്റ് ചെയ്ത ട്വീറ്റ് ചര്‍ച്ചയായിരുന്നു.പിന്തുണയ്ക്കുന്ന 25 രാജ്യങ്ങളുടെ പതാക പങ്കുവെച്ചായിരുന്നു നെതന്യാഹുവിന്റെ ട്വീറ്റ്. ഇതില്‍ ഇന്ത്യന്‍ പതാക ഉള്‍പ്പെട്ടിട്ടില്ലെന്നതാണ് ചര്‍ച്ചകള്‍ക്ക് കാരണം.