| Sunday, 26th September 2021, 3:09 pm

ആലിയ ഭട്ടിന്റെ പരസ്യത്തിനെതിരെ ഹിന്ദുത്വ സംഘടനകള്‍; ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ആലിയാ ഭട്ടിന്റെ പുതിയ പരസ്യത്തിനെതിരെ പ്രതിഷേധവുമായി ഹിന്ദുത്വ അനകൂല സംഘടനകള്‍. നവി മുംബൈയിലെ ഒരു ബ്രൈഡല്‍ വെയര്‍ ബ്രാന്റിന്റെ ഷോറൂമിന് മുന്നിലാണ് പ്രതിഷേധം.

ഹിന്ദു ജനജാഗൃതി സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്. ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്നാണ് ഇവരുടെ വാദം.

ചില ഇന്ത്യന്‍ വിവാഹങ്ങളില്‍ കണ്ടുവരുന്ന ‘കന്യാദാന്‍ (ഒരാളുടെ മകളെ വിട്ടുകൊടുക്കുന്നത്)’ എന്ന സമ്പ്രദായത്തോട് യോജിക്കാത്ത ഒരു വധുവിനെയാണ് ആലിയ പരസ്യത്തില്‍ അവതരിപ്പിച്ചത്. ഇതാണ് ഹിന്ദു സംഘടനകളെ പ്രകോപിപ്പിച്ചത്.

‘കന്യാദാന’ത്തെ തെറ്റായി ചിത്രീകരിച്ചെന്നാണ് ഇവര്‍ ആരോപിക്കുന്നത്. പരസ്യം പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് ഇവരുടെ ആവശ്യം. അല്ലെങ്കില്‍ വസ്ത്ര സ്ഥാപനം ബഹിഷ്‌ക്കരിക്കുമെന്നാണ് ഭീഷണി.

നേരത്തെ ഇതേ പരസ്യത്തിന്റെ പേരില്‍ ആലിയക്കെതിരെ കങ്കണാ റണാവത്ത് രംഗത്തുവന്നിരുന്നു.

മതവും ന്യൂനപക്ഷ രാഷ്ട്രീയവും അവരുടെ നേട്ടത്തിനായി ഉപയോഗിക്കാനാണ് പരസ്യത്തിലൂടെ ശ്രമിക്കുന്നതെന്നാണ് കങ്കണ പറയുന്നത്.

എന്നാല്‍ ആലിയ അഭിനയിച്ച പരസ്യത്തിന് മികച്ച അഭിപ്രായമാണ് വന്നുകൊണ്ടിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Pro-Hindu group protests against ad featuring Alia Bhatt outside clothing brand showroom in Navi Mumbai

We use cookies to give you the best possible experience. Learn more