ന്യൂദല്‍ഹി: ഇന്ത്യ സഖ്യത്തന്റെ പേര് തെറ്റായി എഴുതിയും ഉച്ചരിച്ചും കേന്ദ്ര സര്‍ക്കാര്‍ അനുകൂല വാര്‍ത്തകള്‍ നല്‍കുന്ന ദേശീയ ചാനലുകള്‍.
ഇന്‍ഡി എന്ന് മാത്രമാണ് റിപബ്ലിക് ടി.വി, ആജ് തക്, സീ ന്യൂസ് തുടങ്ങിയ ചാനലുകള്‍ ഇന്ത്യ മുന്നണിയെ അഭിസംബോധ ചെയ്യുന്നത്.
ബി.ജെ.പിക്കെതിരായി പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യാ സഖ്യം രൂപീകരിച്ചപ്പോള്‍ ബി.ജെ.പി നേതാക്കളോ അവരെ അനുകൂലിക്കുന്ന സോഷ്യല്‍ മീഡിയ പ്രൊഫൈലുകളോ ഇന്ത്യ എന്ന് വിളിച്ചിരുന്നില്ല.
ഇതിന് പകരം ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് എന്നതിന്റെ ചുരുക്ക രൂപത്തെ(ഐ.എന്‍.ഡി.ഐ.എ- I.N.D.I.A) എന്ന് ഡോട്ട് നല്‍കിയാണ് എഴുതുകയും പറയുകയും ചെയ്തിരുന്നത്. ആ ആമയം തൊട്ട് തന്നെ മേല്‍ പറഞ്ഞ
ചാനലുകള്‍ ഇതേരീതി പിന്തുടര്‍ന്നിലുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ ഇന്‍ഡി എന്ന് മാറ്റിയിരിക്കുന്നത്.
[HYPOCRISY EXPOSE]
When the INDIA alliance was formed, BJP started calling it a dot alliance & News channel wrote it I.N.D.I.A.
Now, BJP & IT Cell workers are calling it an INDI alliance- News channels are following it.
Almost all channels are writing INDIA as INDI alliance.… pic.twitter.com/o7mp6quEUp
— Amock (@Politics_2022_) September 16, 2023
ബി.ജെ.പി അനുകൂല സോഷ്യല്‍ മീഡിയ പേജുകള്‍ ഇന്ത്യ മുന്നണിയെ പരിഹസിച്ച് വിളിക്കുന്ന പേര് മാധ്യമങ്ങള്‍ അതേപടി ഏറ്റെടുത്തതില്‍ വിമര്‍ശനമുണ്ട്. കേരളത്തില്‍ സംഘപരിവാര്‍ അനുകൂല വാര്‍ത്ത ചാനലായ ജനം ടി.വിയാണ് ഇന്‍ഡി എന്ന് എഴുതുന്നത്.
അതേസമയം, ദേശീയ ന്യൂസ് ചാനലിലെ 14 അവതാരകരെ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച ഇന്ത്യാ മുന്നണി തീരുമാനത്തോടെയാണ് പുതിയ മാറ്റമെന്നും ആക്ഷേപമുണ്ട്. വിദ്വേഷ പ്രചരണത്തിന് ഇടം നല്‍കുന്നതും പ്രതിപക്ഷ ബഹുമാനമില്ലാത്തതുമായ അവതാരകരെയാണ് ഇന്ത്യ മുന്നണി ബഹിഷ്‌കരിച്ചിരുന്നത്. റിപ്പബ്ലിക് ടി.വിയിലെ അര്‍ണബ് രഞ്ജന്‍ ഗോസ്വാമി, ന്യൂസ് 18 ചാനലിലെ അമന്‍ ചോപ്ര, ആജ് തകിലെ ചിത്ര ത്രിപാഠി എന്നിവരും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടിരുന്നു.
Content Highlight: Pro-central government National channels misspelling and pronouncing the name of India alliance