ചെന്നൈ: പൗരത്വ നിയമഭേദഗതി നിയമത്തെ പിന്തുണച്ച് ബി.ജെ.പി ചെന്നൈയില്‍ നടത്തിയ റാലിയില്‍ പ്രകോപനപരമായ മുദ്രാവാക്യമുള്ള പ്ലക്കാര്‍ഡുകളും. ഇന്നലെ ചെന്നൈയില്‍ നടത്തിയ റാലിയില്‍ ദല്‍ഹി ആവര്‍ത്തിയ്ക്കുമോ എന്ന പ്ലക്കാര്‍ഡാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്.
‘ദല്‍ഹി കത്തുകയാണ്. അടുത്തത് ചെന്നൈയാണോ’, എന്നാണ് പ്ലക്കാര്‍ഡുകളില്‍ എഴുതിയിരുന്നതെന്ന് മീഡിയ വണ്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ ബി.ജെ.പി നേതാവ് എച്ച്. രാജയും സമാനമായ പരാമര്‍ശം നടത്തിയിരുന്നു.
‘ദല്‍ഹിയില്‍ പൊലിസിനെതിരെ അക്രമം കാണിച്ചതാണ് അവിടെ പ്രശ്‌നങ്ങളുണ്ടാകാന്‍ കാരണം. ചെന്നൈയിലെ വണ്ണാരപേട്ടില്‍ പൊലിസിനെ കല്ലെറിഞ്ഞാണ് തുടക്കം. ദല്‍ഹി ഇവിടെയും ആവര്‍ത്തിയ്ക്കപ്പെട്ടേക്കാം’, എന്നായിരുന്നു രാജ പറഞ്ഞത്.
ചെന്നൈയിലെ നാലിടങ്ങളില്‍ ഷാഹീന്‍ബാഗ് മാതൃകയിലുള്ള പ്രതിഷേധങ്ങള്‍ തുടരുകയാണ്. വണ്ണാരപ്പേട്ടിലെയും മണ്ണടിയിലെയും സമരം പതിനാറാം ദിവസത്തിലേയ്ക്ക് കടന്നു. പ്രതിപക്ഷത്തിന്റെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തില്‍ വിശദീകരണ യോഗങ്ങളും സമരങ്ങളും തമിഴ്‌നാട്ടില്‍ എല്ലായിടത്തും നടക്കുന്നുണ്ട്.
WATCH THIS VIDEO: