കഴിഞ്ഞ വര്‍ഷം പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ നടത്തിയ പ്രസ്താവന ഏറെ വിവാദമായിരുന്നു. ചെറിയ മാറ്റങ്ങള്‍ മാത്രം വരുത്തിയാല്‍ ഐ.പി.എല്‍ കളിക്കാന്‍ ഒരു താരം പോലും ഇന്ത്യയിലെത്തില്ലെന്നും എല്ലാവരും പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് കളിക്കാന്‍ ഇവിടെ വരുമെന്നുമായിരുന്നു അന്നത്തെ ബോര്‍ഡ് തലവന്‍ റമീസ് രാജ പറഞ്ഞിരുന്നത്.
ഇതിന് പിന്നാലെ ഐ.പി.എല്‍ – പി.എസ്.എല്‍ യുദ്ധവും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. എന്നാല്‍ ഓരോ തവണയും ഐ.പി.എല്‍ തന്നെയായിരുന്നു പി.എസ്.എല്ലിന് മേല്‍ അപ്പര്‍ഹാന്‍ഡ് നേടിയത്.
താരലേലത്തിലും മാച്ചുകളുടെ ക്വാളിറ്റിയിലും മീഡിയ റൈറ്റ്‌സിലും ഓരോ മാച്ചുകള്‍ക്കും ലഭിക്കുന്ന തുകയിലുമെല്ലാം ഐ.പി.എല്‍ പി.എസ്.എല്ലിനെ തോല്‍പിച്ചുകൊണ്ടേയിരുന്നു.
ഫ്രാഞ്ചൈസി ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ദി ഹണ്‍ഡ്രഡും ചൂടേറിയ ചര്‍ച്ചാ വിഷയമായതോടെ വീണ്ടും പി.എസ്.എല്ലിന് നാണംകെടേണ്ടി വന്നിരിക്കുകയാണ്. ജേതാക്കള്‍ക്ക് നല്‍കുന്ന പ്രൈസ് മണിയുടെ കാര്യത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമാകുന്നത്.
ഐ.പി.എല്ലും എസ്.എ 20യും കരീബിയന്‍ പ്രീമിയര്‍ ലീഗും അടക്കം നിരവധി ഫ്രാഞ്ചൈസി ടി-20 ലീഗുകള്‍ ക്രിക്കറ്റ് ലോകത്തുണ്ട്. ഇതില്‍ പ്രൈസ് മണിയുടെ കാര്യത്തില്‍ താഴെ നിന്നും മൂന്നാമതാണ് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗും ലങ്ക പ്രീമിയര്‍ ലീഗുമാണ് പി.എസ്.എല്ലിനെ കീഴിലുള്ളത്.
ഐ.പി.എല്ലില്‍ ജേതാക്കള്‍ക്ക് 20 കോടി രൂപ സമ്മാനമായി ലഭിക്കുമ്പോള്‍ 3.40 കോടി ഇന്ത്യന്‍ രൂപയാണ് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ ജേതാക്കള്‍ക്ക് ലഭിക്കുന്നത്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ അത് 1.53 കോടി ഇന്ത്യന്‍ രൂപയും ദി ഹണ്‍ഡ്രഡില്‍ അത് 1.30 കോടി ഇന്ത്യന്‍ രൂപയുമാണ്.
മറ്റ് ഫ്രാഞ്ചൈസി ലീഗുകളെ അപേക്ഷിച്ച ദി ഹണ്‍ഡ്രഡിന്റെ നിയമങ്ങള്‍ തന്നെ വ്യത്യസ്തമായതിനാല്‍ ഈ ഇംഗ്ലീഷ് ടൂര്‍ണമെന്റിനെ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗ് എന്നതിലപ്പുറം ടി-20 ലീഗായി കണക്കാക്കാന്‍ സാധിക്കില്ല.