കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷനായ രാഹുല്‍ ഗാന്ധി ഏതാണ്ട് ഒറ്റക്ക് തന്നെയാണ് പാര്‍ട്ടിയെ നയിച്ചത്. ഇത് രാഹുല്‍ തന്നെ തെരഞ്ഞെടുപ്പിന് ശേഷം പറയുകയും ചെയ്തു.മോദിയേക്കാള്‍ കൂടുതല്‍ റാലികളില്‍ പങ്കെടുത്തും പ്രസംഗിച്ചും കോണ്‍ഗ്രസിനെ നയിച്ചുവെങ്കിലും വിജയതീരമണയാനിയില്ല. തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചു. താനല്ല മറ്റൊരാള്‍ തീര്‍ച്ചയായും അദ്ധ്യക്ഷ പദവിയിലേക്ക് വരണം എന്നാണ് രാഹുലിന്റെ ആവശ്യം. ഇപ്പോഴും പാര്‍ട്ടി കാര്യങ്ങളില്‍ ഇടപെടുന്നുണ്ട് രാഹുല്‍ എങ്കിലും അദ്ധ്യക്ഷ പദവിയില്‍ ഉണ്ടായിരുന്നപ്പോള്‍ എടുത്തിരുന്ന ഉത്തരവാദിത്വം തല്‍ക്കാലത്തേക്കെങ്കിലും എടുക്കാതെ മാറി നില്‍ക്കുകയാണ്.
തെരഞ്ഞെടുപ്പ് തോല്‍വി നേരിട്ട് ഒരു മാസം തികയുന്നതിന് മുമ്പേ തന്നെ സംസ്ഥാനത്ത് എത്തുകയും താഴെ തട്ടിലുള്ള പ്രവര്‍ത്തകരെയും ഭാരവാഹികളെയും നേരില്‍ കണ്ട് തോല്‍വിയുടെ കാരണങ്ങള്‍ അന്വേഷിച്ചു. തുടര്‍ന്ന് നിരന്തര യോഗങ്ങള്‍ വിളിച്ച് പു:നസംഘടനക്ക് വഴിയൊരുക്കി. നാല്‍പത് വയസ്സിന് താഴെയുള്ളവരെ ഡി.സി.സി അദ്ധ്യക്ഷന്‍മാരാക്കാന്‍ ആവശ്യപ്പെട്ടു. ദളിത്, ന്യൂനപക്ഷ, സ്ത്രീ വിഭാഗങ്ങളില്‍ നിന്നുള്ളവരെ ഭാരവാഹികളാക്കാന്‍ ആവശ്യപ്പെട്ടു. പുന:സംഘടന പ്രവര്‍ത്തനങ്ങള്‍ പ്രിയങ്കയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടന്ന വരികയാണ്.
തെരഞ്ഞെടുപ്പ് തോല്‍വി നേരിട്ട് ഒരു മാസം തികയുന്നതിന് മുമ്പേ തന്നെ സംസ്ഥാനത്ത് എത്തുകയും താഴെ തട്ടിലുള്ള പ്രവര്‍ത്തകരെയും ഭാരവാഹികളെയും നേരില്‍ കണ്ട് തോല്‍വിയുടെ കാരണങ്ങള്‍ അന്വേഷിക്കുകയാണ് ചെയ്തത്. തുടര്‍ന്ന് നിരന്തര യോഗങ്ങള്‍ വിളിച്ച് പു:നസംഘടനക്ക് വഴിയൊരുക്കി. നാല്‍പത് വയസ്സിന് താഴെയുള്ളവരെ ഡി.സി.സി അദ്ധ്യക്ഷന്‍മാരാക്കാന്‍ ആവശ്യപ്പെട്ടു. ദളിത്, ന്യൂനപക്ഷ, സ്ത്രീ വിഭാഗങ്ങളില്‍ നിന്നുള്ളവരെ ഭാരവാഹികളാക്കാന്‍ ആവശ്യപ്പെട്ടു. പുന:സംഘടന പ്രവര്‍ത്തനങ്ങള്‍ പ്രിയങ്കയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടന്ന വരികയാണ്.
സംഘടന കാര്യങ്ങളില്‍ മാത്രമല്ല പ്രിയങ്ക ശ്രദ്ധിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും സര്‍ക്കാരിനെയും എതിരെ കടുത്ത വിമര്‍ശനമാണ് പ്രിയങ്ക നടത്തി വരുന്നത്. സംസ്ഥാനത്തെ ഓരോ വിഷയത്തിലും പ്രിയങ്ക പ്രതികരണം രേഖപ്പെടുത്തി. ഇന്ന് പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശ് പ്രവര്‍ത്തനത്തിലെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുന്നതാണ് നാം കണ്ടത്.
വിമര്‍ശനങ്ങള്‍ക്ക് അപ്പുറത്ത് താഴെതട്ടില്‍ ഇറങ്ങി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ തയ്യാറാണെന്നുള്ള പ്രഖ്യാപനമാണ് ഇന്ന് മിര്‍സാപൂരില്‍ കണ്ടത്.
ഭൂമിതര്‍ക്കത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട ആദിവാസികളുടെ ബന്ധുക്കളെ കാണാന്‍ സോന്‍ഭാദ്രയിലേക്ക് പോകവേയാണ് പ്രിയങ്കയെ പൊലീസ് തടഞ്ഞത്. പ്രിയങ്കയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി സോന്‍ഭദ്രയില്‍ പൊലീസ് നിരോധനാജ്ഞ ഏര്‍പ്പെടുത്തി. തുടര്‍ന്ന് മിര്‍സാപ്പൂരില്‍ വച്ച് പ്രിയങ്കയെ തടയുകയായിരുന്നു.
താനുള്‍പ്പടെ നാലുപേര്‍ മാത്രമേ സോന്‍ഭദ്രയിലേക്ക് പോകുകയുള്ളൂവെന്നും, നിരോധനാജ്ഞ ലംഘിക്കില്ലെന്നും പ്രിയങ്ക ഉറപ്പുനല്‍കിയെങ്കിലും പോലീസ് അനുവാദം നല്‍കിയില്ല. തുടര്‍ന്ന് മിര്‍സാപ്പൂരിലും പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രിയങ്കയെ കസ്റ്റഡിയിലെടുത്ത് മിര്‍സാപ്പൂര്‍ ഗസ്റ്റ് ഹൗസിലേക്ക് മാറ്റി അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. സോന്‍ഭദ്ര സന്ദര്‍ശിക്കാതെ മടങ്ങില്ലെന്നാവര്‍ത്തിച്ച പ്രിയങ്കയുടെ നേതൃത്വത്തില്‍ ഗസ്റ്റ് ഹൗസിലും പ്രതിഷേധം തുടരുകയായിരുന്നു.
സോന്‍ഭദ്ര കൂട്ടക്കൊലയില്‍ മരിച്ചവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കാത്തതില്‍ പ്രതിഷേധിക്കുന്ന പ്രിയങ്ക ഗാന്ധിയെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നീക്കാന്‍ ഗ്സറ്റ് ഹൗസിലെ വൈദ്യുത ബന്ധം അധികാരികള്‍ വിച്ഛേദിച്ചു. എന്നാല്‍ പ്രിയങ്കയും പ്രവര്‍ത്തകരും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി മൊബൈല്‍ വെളിച്ചത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഗസ്റ്റ് ഹൗസിലെ വൈദ്യുതി ബന്ധം അധികൃതര്‍ വിച്ഛേദിച്ചതിനെത്തുടര്‍ന്നാണ് പ്രിയങ്കയും കൂടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇപ്പോഴും മൊബൈല്‍ വെളിച്ചത്തില്‍ പ്രതിഷേധം തുടരുകയാണ്.