ഇതാണ് ഈ നാട്ടിലെ ക്രമസമാധാനം; മാധ്യമപ്രവര്‍ത്തകന് വെടിയേറ്റ സംഭവത്തില്‍ യോഗി സര്‍ക്കാരിനെതിരെ പ്രിയങ്ക
national news
ഇതാണ് ഈ നാട്ടിലെ ക്രമസമാധാനം; മാധ്യമപ്രവര്‍ത്തകന് വെടിയേറ്റ സംഭവത്തില്‍ യോഗി സര്‍ക്കാരിനെതിരെ പ്രിയങ്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st July 2020, 12:35 pm

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകന് വെടിയേറ്റ സംഭവത്തില്‍  സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഗാസിയാബാദിലെ സംഭവം വെച്ച് ക്രമസമാധാനത്തെക്കുറിച്ച് ആളുകള്‍ക്ക് ബോധ്യമാകുമെന്ന് പ്രിയങ്ക പറഞ്ഞു.

‘അനന്തരവളെ ശല്യം ചെയ്തതിന് പൊലീസില്‍ പരാതി നല്‍കിയതിനാണ് ഒരു മാധ്യമപ്രവര്‍ത്തകന് വെടിയേറ്റത്. ഈ ജംഗിള്‍ രാജില്‍ സാധാരണക്കാരന്‍ എങ്ങനെ സുരക്ഷിതനാകും?’, പ്രിയങ്ക ചോദിച്ചു.


ഗാസിയാബാദില്‍ തിങ്കളാഴ്ചയാണ് മാധ്യമപ്രവര്‍ത്തകന് വെടിയേറ്റത്. മകളോടൊപ്പം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. തലയ്ക്ക് വെടിയേറ്റ മാധ്യമപ്രവര്‍ത്തകന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.

മാധ്യമപ്രവര്‍ത്തകന്റെ അനന്തരവളെ ഒരു സംഘം ഉപദ്രവിച്ചിരുന്നു. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കി അടുത്ത ദിവസമാണ് മാധ്യമപ്രവര്‍ത്തകനെ വെടിവെച്ചത്.

വിക്രം ജോഷിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

തന്റെ അനന്തരവളെ ചിലര്‍ ചേര്‍ന്ന് അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് മാധ്യമപ്രവര്‍ത്തകന്‍ വിജയനഗര്‍ പൊലീസില്‍ ഒരു പരാതി നല്‍കിയിരുന്നതായി സഹോദരന്‍ അനികേത് ജോഷി പറഞ്ഞു.

എന്നാല്‍ പരാതി പ്രകാരം ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം എ.എന്‍.ഐയോട് പറഞ്ഞു. പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ ആളുകള്‍ തന്നയാണ് മാധ്യമപ്രവര്‍ത്തകനെ ഉപദ്രവിച്ചതെന്ന് സഹോദരന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ