| Wednesday, 4th August 2021, 12:46 pm

ഇനിയെങ്കിലും എനിക്ക് ജോലി ചെയ്യണ്ടേ, ജീവിക്കണ്ടേ; അമ്മയായതിന് ശേഷമുള്ള അനുഭവത്തെക്കുറിച്ച് പ്രിയങ്ക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരുപിടി ചിത്രങ്ങള്‍ ചെയ്തുകൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ പ്രിയങ്കരിയായ നടിയാണ് പ്രിയങ്ക. പ്രിയങ്ക എന്തുകൊണ്ടാണ് തുടര്‍ച്ചയായി സിനിമകള്‍ ചെയ്യാത്തതെന്ന് ചിലര്‍ ചോദിക്കാറുണ്ടെന്നും തന്റെ കൈയ്യില്‍ അതിന് മറുപടിയുണ്ടെന്നും പറയുകയാണ് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്ക.

മകന്‍ ജനിച്ചപ്പോള്‍ അവന്റെ കാര്യങ്ങളില്‍ ഒപ്പം ഉണ്ടാവണമെന്ന് തോന്നിയതുകൊണ്ടാണ് തുടര്‍ച്ചയായി സിനിമകള്‍ ചെയ്യാതിരുന്നതെന്നാണ് പ്രിയങ്ക പറയുന്നത്.

‘മകന്റെ വളര്‍ച്ച എന്‍ജോയ് ചെയ്യുന്ന ഒരാളാണ് ഞാന്‍. മകന്റെ കാര്യങ്ങളില്‍ പലപ്പോഴും കൂടെയുണ്ടാവാനും ഞാന്‍ ശ്രമിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി കുറേ പടങ്ങള്‍ ചെയ്യാതിരുന്നതും അതുകൊണ്ടായിരുന്നു. കുഞ്ഞിന് എന്നെ മിസ്സ് ചെയ്യരുതെന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു. ഇപ്പോള്‍ മകന്‍ കുറച്ച് വലുതായി. ഇനിയെങ്കിലും നമ്മള്‍ ജോലി ചെയ്ത് തുടങ്ങണ്ടേ. നമുക്ക് ജീവിക്കണ്ടേ,’ പ്രിയങ്ക പറയുന്നു.

കൂടുതല്‍ സിനിമകള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ടെന്നും ഇനിയും അവസരങ്ങള്‍ വന്നാല്‍ ചെയ്യാനാണ് തീരുമാനമെന്നും പ്രിയങ്ക പറഞ്ഞു.

നിലവില്‍ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 12ത് മാനിലാണ് പ്രിയങ്ക അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മോഹന്‍ലാലാണ് 12ത് മാനിലെ കേന്ദ്രകഥാപാത്രമായെത്തുന്നത്.

ദൃശ്യം രണ്ടിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒരുമിക്കുന്ന ചിത്രം കൂടിയാണ് 12ത് മാന്‍. ചിത്രത്തിന്റെ പോസ്റ്ററുകള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്നിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Priyanka says about his son

Latest Stories

We use cookies to give you the best possible experience. Learn more