ഒരുപിടി ചിത്രങ്ങള്‍ ചെയ്തുകൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ പ്രിയങ്കരിയായ നടിയാണ് പ്രിയങ്ക. പ്രിയങ്ക എന്തുകൊണ്ടാണ് തുടര്‍ച്ചയായി സിനിമകള്‍ ചെയ്യാത്തതെന്ന് ചിലര്‍ ചോദിക്കാറുണ്ടെന്നും തന്റെ കൈയ്യില്‍ അതിന് മറുപടിയുണ്ടെന്നും പറയുകയാണ് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്ക.
മകന്‍ ജനിച്ചപ്പോള്‍ അവന്റെ കാര്യങ്ങളില്‍ ഒപ്പം ഉണ്ടാവണമെന്ന് തോന്നിയതുകൊണ്ടാണ് തുടര്‍ച്ചയായി സിനിമകള്‍ ചെയ്യാതിരുന്നതെന്നാണ് പ്രിയങ്ക പറയുന്നത്.
‘മകന്റെ വളര്‍ച്ച എന്‍ജോയ് ചെയ്യുന്ന ഒരാളാണ് ഞാന്‍. മകന്റെ കാര്യങ്ങളില്‍ പലപ്പോഴും കൂടെയുണ്ടാവാനും ഞാന്‍ ശ്രമിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി കുറേ പടങ്ങള്‍ ചെയ്യാതിരുന്നതും അതുകൊണ്ടായിരുന്നു. കുഞ്ഞിന് എന്നെ മിസ്സ് ചെയ്യരുതെന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു. ഇപ്പോള്‍ മകന്‍ കുറച്ച് വലുതായി. ഇനിയെങ്കിലും നമ്മള്‍ ജോലി ചെയ്ത് തുടങ്ങണ്ടേ. നമുക്ക് ജീവിക്കണ്ടേ,’ പ്രിയങ്ക പറയുന്നു.
കൂടുതല്‍ സിനിമകള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ടെന്നും ഇനിയും അവസരങ്ങള്‍ വന്നാല്‍ ചെയ്യാനാണ് തീരുമാനമെന്നും പ്രിയങ്ക പറഞ്ഞു.