| Wednesday, 23rd October 2024, 3:47 pm

കന്നിയങ്കത്തിനൊരുങ്ങി പ്രിയങ്ക; വയനാട്ടിൽ എത്തി പത്രിക സമർപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വയനാട്: ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ വയനാട് യു.ഡി.എഫ് സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ആവേശം നിറച്ച റോഡ് ഷോയ്‌ക്ക് ശേഷം ജില്ലാ കലക്‌ടർ ഡി.ആർ മേഘശ്രീ മുമ്പാകെ എത്തിയാണ് പത്രിക സമർപ്പിച്ചത്. മലബാർ മേഖലയിൽ നിന്നുള്ള വൻ ജനാവലി പ്രിയങ്കയെ കാണാൻ എത്തിയിരുന്നു.

സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരും പ്രിയങ്കയ്‌ക്കൊപ്പം നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയിരുന്നു. കൂടാതെ ഭർത്താവ് റോബർട്ട് വദ്രയും മകനും പ്രിയങ്കയ്ക്ക് ഒപ്പം ഉണ്ടായിരുന്നു.

റോഡ് ഷോയ്‌ക്ക് ശേഷം പ്രവർത്തകരെ അഭിസംബോധന ചെയ്‌ത പ്രിയങ്ക വയനാടിന്‍റെ പ്രതിനിധിയാവുന്നതിൽ അഭിമാനമുണ്ടെന്ന് പറഞ്ഞു. വയനാട് തന്റെ കുടുംബമാണെന്നും വയനാട്ടിലെ ജങ്ങൾക്ക് വേണ്ടി അശ്രാന്തം പ്രവർത്തിക്കുമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

വയനാട് ദുരന്താത്തെക്കുറിച്ചും വന്യജീവി പ്രദേശങ്ങളെക്കുറിച്ചും ഉൾപ്പടെ വയനാട് നേരിടുന്ന പ്രശ്നങ്ങളെയും അവർ അഭിസംബോധന ചെയ്തു.
റോഡ്‌ഷോയിൽ പ്രിയങ്ക പ്രവർത്തകരെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയും ചെയ്‌തു. മൂന്നര പതിറ്റാണ്ടിനിടെ പല തിരഞ്ഞെടുപ്പുകളിൽ പ്രചാരണം നടത്തുന്നുണ്ടെങ്കിലും ആദ്യമായാണ് തനിക്ക് വേണ്ടി സ്വയം പ്രചാരണത്തിന് ഇറങ്ങുന്നത് എന്ന് പ്രിയങ്ക പറഞ്ഞു.

Content Highlight: Priyanka reached Wayanad and submitted her application

We use cookies to give you the best possible experience. Learn more