പൊലീസ് വേഷത്തില്‍ നായികയുമെത്തി; നാനിയുടെ പാന്‍ ഇന്ത്യന്‍ ചിത്രത്തിലെ അടുത്ത ഫസ്റ്റ് ലുക്ക്
Entertainment
പൊലീസ് വേഷത്തില്‍ നായികയുമെത്തി; നാനിയുടെ പാന്‍ ഇന്ത്യന്‍ ചിത്രത്തിലെ അടുത്ത ഫസ്റ്റ് ലുക്ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 7th July 2024, 8:32 pm

തെലുങ്ക് സൂപ്പര്‍ താരം നാച്ചുറല്‍ സ്റ്റാര്‍ നാനി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സൂര്യാസ് സാറ്റര്‍ഡേ. വിവേക് ആത്രേയ രചിച്ച് സംവിധാനം ചെയ്യുന്ന ഈ പാന്‍ ഇന്ത്യന്‍ ചിത്രത്തില്‍ നായികയായി എത്തുന്നത് പ്രിയങ്ക മോഹനനാണ്. ഇപ്പോഴിതാ, ഡി.വി.വി എന്റര്‍ടൈന്‍മെന്റ് നിര്‍മിക്കുന്ന ഈ ചിത്രത്തിലെ പ്രിയങ്ക മോഹന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തിരിക്കുകയാണ്.

ചാരുലത എന്ന് പേരുള്ള ഒരു നിഷ്‌കളങ്കയായ പൊലീസ് കഥാപാത്രമായാണ് പ്രിയങ്ക ഈ ചിത്രത്തില്‍ വേഷമിടുന്നതെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സൂചിപ്പിക്കുന്നു. സൂപ്പര്‍ ഹിറ്റായ ഗ്യാങ് ലീഡറിന് ശേഷം വീണ്ടും നാനി- പ്രിയങ്ക മോഹന്‍ ടീമൊന്നിക്കുന്ന ചിത്രം കൂടിയാണിത്. പ്രിയങ്ക വളരെ ശക്തമായ ഒരു വേഷം ചെയ്യുന്ന സൂര്യാസ് സാറ്റര്‍ഡേ ത്രില്ലടിപ്പിക്കുന്ന ഒരു ആക്ഷന്‍- അഡ്വെഞ്ചര്‍ ചിത്രമായാണ് വിവേക് ആത്രേയ ഒരുക്കുന്നത്.

ഡി.വി.വി ദാനയ്യ, കല്യാണ്‍ ദസരി എന്നിവര്‍ ചേര്‍ന്ന് ഡി.വി.വി എന്റര്‍ടൈമെന്റിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിലെ മറ്റൊരു നിര്‍ണായക കഥാപാത്രമായി എത്തുന്നത് എസ്.ജെ സൂര്യയാണ്. സായ് കുമാറും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മുരളി ജി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് മലയാളിയായ ജേക്‌സ് ബിജോയ് ആണ്.

കാര്‍ത്തിക ശ്രീനിവാസ് എഡിറ്റിങ് നിര്‍വഹിക്കുന്ന ഈ ചിത്രം തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി ഈ വര്‍ഷം ഓഗസ്റ്റ് 29ന് റിലീസ് ചെയ്യും. ഇപ്പോള്‍ അവസാന ഘട്ട ചിത്രീകരണം നടക്കുന്ന സിനിമക്ക് വേണ്ടി സംഘട്ടന സംവിധാനം നിര്‍വഹിക്കുന്നത് റാം- ലക്ഷ്മണ്‍ ടീമാണ്. പി.ആര്‍.ഒ: ശബരി.

Content Highlight: Priyanka Mohan’s First Look Poster In Surya’s Saturday Movie Is Out