ന്യൂദല്‍ഹി: വയനാട് ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.പിയായി പ്രിയങ്ക ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്.
ന്യൂദല്‍ഹി: വയനാട് ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.പിയായി പ്രിയങ്ക ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്.
പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം വയനാടിനായുള്ള കേന്ദ്ര ധനസഹായത്തെ കുറിച്ചുള്ള പരാമര്‍ശം സഭയില്‍ ഉന്നയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സത്യപ്രതിജ്ഞയ്ക്ക് ശേഷം വയനാടിനായുള്ള കേന്ദ്രസഹായം വൈകുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തുന്ന സമരത്തിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ് എം.പിമാരുടെ നേതൃത്വത്തില്‍ പാര്‍ലമെന്റില്‍ മാര്‍ച്ച് നടത്തുമെന്ന് എം.പിമാര്‍ പറയുകയുണ്ടായി. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലായിരിക്കും പാര്‍ലമെന്റ് മാര്‍ച്ച് നടക്കുക. കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ക്കൊപ്പം വയനാട്ടില്‍ നിന്നുള്ള മറ്റ് യു.ഡി.എഫ് ജനപ്രതിനിധികളും ഭാരവാഹികളും ഘടകകക്ഷി പ്രതിനിധികളും മാര്‍ച്ചിന്റെ ഭാഗമാകുകയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം അദാനി വിഷയവും സംഭാലും മണിപ്പൂരുമെല്ലാം കത്തിനില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞാ ചടങ്ങ്. ഇന്നലെ പാര്‍ലമെന്റ് ശീതകാല സമ്മേളനത്തില്‍ അദാനി വിഷയത്തിലും മറ്റും ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തിയതിന് പിന്നാലെ സഭാ നടപടികള്‍ നിര്‍ത്തിവെച്ചിരുന്നു.
പ്രിയങ്ക ഗാന്ധിയെ കൂടാതെ മഹാരാഷ്ട്രയിലെ നാന്ദേഡ് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച രവീന്ദ്ര വസന്ത് റാവുവും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നുണ്ട്. പിതാവ് വസന്ത് റാവു മരണപ്പെട്ടതിനെ തുടര്‍ന്ന് ഒഴിവ് വന്ന നന്ദേഡ് ലോക്‌സഭാ സീറ്റില്‍ നിന്നും മത്സരിച്ചാണ് രവീന്ദ്ര വസന്ത് റാവു സത്യപ്രതിജ്ഞ ചെയ്യുന്നത്.
Content Highlight: Priyanka Gandhi will take oath today