ന്യൂദല്‍ഹി: ജമ്മുകശ്മീര്‍ വിഷയത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി സങ്കീര്‍ണ്ണവിഷയമായി കാണുന്നില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി. സംവരണത്തെക്കുറിച്ചുള്ള ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ പരാമര്‍ശത്തെ ഉദ്ധരിച്ചുകൊണ്ടായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്. അതിനാല്‍ ആര്‍.എസ്.എസിന്റെ നിലപാടുകളെ പ്രധാനമന്ത്രി നരേന്ദ്രമോദി മാനിക്കുന്നില്ലെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.
‘സൗഹാര്‍ദപരമായ സംഭാഷണത്തിലൂടെ’ സമൂഹത്തിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചായിരുന്നു മോഹന്‍ഭാഗവതിന്റെ പ്രസ്താവന. ജമ്മുകശ്മീരിന് പ്രത്യേക പദവി എടുത്തുകളയുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് മോദി ഒരു സങ്കീര്‍ണ്ണപ്രശ്‌നമായി കാണുന്നില്ലെന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.
ഡൂള്‍ന്യൂസ് ടെലഗ്രാം ചാനലിനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ
‘സമൂഹത്തിലെ എല്ലാ പ്രശ്‌നങ്ങളും സൗഹാര്‍ദപരമായ സംഭാഷണത്തിലൂടെ പരിഹരിക്കണമെന്ന് ആര്‍.എസ്.എസ് ഒരു ട്വീറ്റില്‍ പ്രഖ്യാപിച്ചിട്ടില്ലേ? മോദിജിയും അദ്ദേഹത്തിന്റെ സര്‍ക്കാരും ആര്‍.എസ്.എസിന്റെ വീക്ഷണങ്ങളെ മാനിക്കുന്നില്ലെന്നും അല്ലെങ്കില്‍ ജമ്മു കശ്മീരില്‍ ഒരു പ്രശ്നമുണ്ടെന്ന് അവര്‍ വിശ്വസിക്കുന്നില്ലെന്നുമാണ് ഞാന്‍ കരുതുന്നത്. ഇത് വളരെ രസകരമായിരിക്കുന്നുവെന്നാണ് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചത്.
So the RSS has declared in a tweet that all “issues in the society” should be resolved through cordial dialogue?
I suppose either Modiji and his government no longer respect the RSS’s views or they don’t believe that there is an “issue” in Jammu and Kashmir. Interesting….— Priyanka Gandhi Vadra (@priyankagandhi) August 19, 2019
ആര്‍.എസ്.എസ് സംഘടിപ്പിച്ച ഒരു പരിപാടിക്കിടെയായിരുന്നു മോഹന്‍ഭാഗവതിന്റെ പ്രസ്താവന.
‘എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ സംവരണത്തിന്റെ എല്ലാവശങ്ങളെക്കുറിച്ചും തുറന്ന ചര്‍ച്ച നടത്തണം. സംവരണത്തെ അനുകൂലിക്കുന്നവര്‍ അതിനെ എതിര്‍ക്കുന്നവരുടെ നിലപാട് കണക്കിലെടുത്ത് സംസാരിക്കണമെന്നും അതുപോലെ തന്നെ അതിനെ എതിര്‍ക്കുന്നവര്‍ തിരിച്ചും ചെയ്യണം. ചര്‍ച്ച ഓരോ തവണയും ശക്തമായ നടപടികള്‍ക്കും പ്രതികരണങ്ങള്‍ക്കും കാരണമാകണം. അതേസമയം തന്നെ ചര്‍ച്ചയില്‍ സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍ ഐക്യം ആവശ്യമാണെന്നുമായിരുന്നു മോഹന്‍ ഭാഗവത് പറഞ്ഞത്.