ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പൗരത്വം സംബന്ധിച്ച പരാതിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അയച്ച നോട്ടീസിനെതിരേ പ്രിയങ്കാ ഗാന്ധി. രാഹുല്‍ ഇന്ത്യയിലാണു ജനിച്ചതും വളര്‍ന്നതുമെന്ന് രാജ്യത്തിനു മുഴുവന്‍ അറിയാമെന്നും പ്രിയങ്ക പറഞ്ഞു.

ബി.ജെ.പി നേതാവും രാജ്യസഭാംഗവുമായ സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയിലാണു രാഹുലിന് മന്ത്രാലയം നോട്ടീസയച്ചത്. 15 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നോട്ടീസിലെ ആവശ്യം. രാഹുലുമായി ബന്ധമുള്ള ഒരു ബ്രിട്ടീഷ് കമ്പനിയില്‍ അദ്ദേഹത്തെക്കുറിച്ച് നല്‍കിയിരിക്കുന്ന വിവരത്തില്‍ ബ്രിട്ടീഷ് പൗരനാണെന്നാണുള്ളതെന്ന് സ്വാമി ആരോപിച്ചിരുന്നു.
‘രാജ്യത്തിനു മുഴുവനറിയാം രാഹുല്‍ ഒരു ഹിന്ദുസ്ഥാനിയാണെന്ന്. അദ്ദേഹം ജനിച്ചതും വളര്‍ന്നതും ഇവിടെയാണെന്നും എല്ലാവര്‍ക്കുമറിയാം.’- അമേഠിയില്‍ രാഹുലിനുവേണ്ടി പ്രചാരണം നടത്തവേ പ്രിയങ്ക മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
2003-ല്‍ ബ്രിട്ടനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ബാക്കോപ്‌സ് എന്ന കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാളും സെക്രട്ടറിയും രാഹുലാണെന്നു സ്വാമി പരാതിയില്‍ പറയുന്നു.