| Wednesday, 23rd October 2019, 12:20 pm

'ടീച്ചറായി' പ്രിയങ്ക ഗാന്ധി; പാഠങ്ങള്‍ പഠിച്ച് യു.പിയിലെ കോണ്‍ഗ്രസ് നേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റായ്ബറേലി: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് ഇന്നലെ അധ്യാപികയുടെ ഉത്തരവാദിത്വമായിരുന്നു. ഏതെങ്കിലും സ്‌കൂളിലല്ലായിരുന്നു പ്രിയങ്ക അധ്യാപികയായെത്തിയത്. ഉത്തര്‍പ്രദേശിലെ പുതുതായി തെരഞ്ഞെടുത്ത കോണ്‍ഗ്രസ് ഭാരവാഹികള്‍ക്ക് മുമ്പിലായിരുന്നു.

മാതാവും കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷയുമായ സോണിയാ ഗാന്ധി പ്രതിനീധീകരിക്കുന്ന റായ്ബറേലിയില്‍ മൂന്നുദിവസത്തെ സന്ദര്‍ശനത്തിനെത്തിയിരിക്കുകയാണ് പ്രിയങ്ക ഇപ്പോള്‍. ഇവിടെ തന്നെയാണ് പുതുതായി തെരഞ്ഞെടുത്ത കോണ്‍ഗ്രസ് ഭാരവാഹികള്‍ക്ക് വേണ്ടിയുള്ള പഠനക്യാമ്പും സംഘടിപ്പിച്ചിരിക്കുന്നത്. ഒക്ടോബര്‍ 22 മുതല്‍ 24 വരെയാണ് ക്യാമ്പ്.

ക്യാമ്പ് ആരംഭിച്ച ഇന്നലെ ആറ് മണിക്കൂര്‍ നീണ്ട് നിന്ന സെഷനാണ് ഉണ്ടായിരുന്നത്. ഈ സെഷനെ നയിച്ചത് പ്രിയങ്ക ഗാന്ധിയായിരുന്നു. മാധ്യമങ്ങള്‍ക്ക് ക്യാമ്പിലേക്ക് പ്രവേശനം നിഷേധിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രമാണ് പ്രിയങ്ക ഗാന്ധി ഇന്നലെ പഠിപ്പിച്ചത്. ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ നേട്ടങ്ങളും സംഭാവനകളെ കുറിച്ചും പ്രിയങ്ക ക്ലാസ്സിനിടെ പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ക്രമസമാധാന പ്രശ്‌നങ്ങളെ ഉയര്‍ത്തി കോണ്‍ഗ്രസ് പ്രക്ഷോഭ രംഗത്തിറങ്ങണമെന്ന് നേതാക്കളോട് പ്രിയങ്ക ഗാന്ധി. സോന്‍ഭദ്രയിലെയും ഷാജഹാന്‍പൂരിലും പാര്‍ട്ടി ഇടപെട്ടത് പോലെ സംസ്ഥാനത്തുടനീളം അനീതിക്കെതിരെ ശബ്ദമുയര്‍ത്തണമെന്നും പ്രിയങ്ക നേതാക്കളോട് ആവശ്യപ്പെട്ടു.

മഹാരാഷ്ട്ര, ഹരിയാന നിയമസഭങ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പ്രിയങ്ക ഗാന്ധി എത്തിയിരുന്നില്ല. 2022ലെ നിയമസഭ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ പ്രാപ്തമാക്കുകയാണ് തന്റെ പ്രാഥമിക ഉത്തരവാദിത്വം എന്ന് പ്രിയങ്ക പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more