| Tuesday, 14th April 2020, 6:56 pm

'ഉത്തര്‍പ്രദേശില്‍ കൊവിഡ് പരിശോധന ശോകാവസ്ഥയില്‍'; യോഗി സര്‍ക്കാരിനെതിരെ പ്രിയങ്ക ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ കൊവിഡ് 19 പരിശോധന ശോകാവസ്ഥയിലാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രോഗം ബാധിച്ചതിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചതിന് ശേഷം അഞ്ച് പേരെയാണ് പൊസീറ്റാവാണെന്ന് കണ്ടെത്തിയതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഞാനൊരു കത്ത് നല്‍കിയിരുന്നു. രോഗം ബാധിച്ചതിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചതിന് ശേഷം അഞ്ച് പേരെയാണ് പൊസീറ്റാവാണെന്ന് കണ്ടെത്തി. പരിശോധനകളുടെ എണ്ണം ഇപ്പോഴും വളരെ കുറവാണ്. പരിശോധന സംവിധാനം വേഗമുള്ളതും സ്ഥിരമായതും ആവണം. പരമാവധി പരിശോധനകളെ നമുക്ക് കൃത്യമായ കണക്കുകള്‍ തരൂ’, പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഏപ്രില്‍ 10നാണ് പ്രിയങ്ക ഗാന്ധി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. കൊറോണ വൈറസിനെ സംബന്ധിച്ച് മതമോ ജാതിയോ ഇല്ല. അത് എല്ലാവരേയും ഒരുപോലെ ബാധിക്കും. ഈ യുദ്ധത്തില്‍, നമ്മുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെ മാറ്റിനിര്‍ത്തി ഒരുമിച്ച് നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്, ഒപ്പം ആളുകളെ ഒരുമിച്ച് ചേര്‍ക്കുകയും ഭയമില്ലാത്ത സ്വതന്ത്രമായ ഒരു അന്തരീക്ഷം നമ്മള്‍ സൃഷ്ടിക്കേണ്ടതായുമുണ്ട്, പ്രിയങ്ക കത്തില്‍ പറഞ്ഞു.

ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന നടപടികള്‍ സര്‍ക്കാരില്‍ നിന്നും ഉണ്ടാകണമെന്നും ഈ പോരാട്ടത്തില്‍ ഞങ്ങള്‍ സര്‍ക്കാരിനൊപ്പമാണെന്നും പ്രിയങ്ക കത്തില്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more