| Monday, 13th May 2019, 10:30 pm

പ്രിയങ്കയ്‌ക്കെതിരെ മോദി കി ജയ് വിളിച്ച് വന്നു ; മടങ്ങിയത് സെല്‍ഫിയെടുത്ത് ആശംസയും നേര്‍ന്ന് (വീഡിയോ)

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്‍ഡോര്‍: റോഡ് ഷോയ്ക്കിടെ തനിക്കെതിരെ മോദി അനുകൂല മുദ്രാവാക്യം വിളിച്ചവര്‍ക്ക് കൈ കൊടുത്ത് ആശംസയുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഇന്‍ഡോറില്‍ റോഡ് ഷോയ്ക്കിടെയാണ് സംഭവം.

പ്രിയങ്കയുടെ വാഹന വ്യൂഹം കടന്നു പോകുമ്പോള്‍ റോഡിലുണ്ടായിരുന്ന ബി.ജെ.പി അനുകൂലികള്‍ മോദി അനുകൂല മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഏവരെയും ഞെട്ടിച്ച് കൊണ്ട് വാഹനത്തില്‍ നിന്നിറങ്ങിയ പ്രിയങ്ക തനിക്കെതിരെ മുദ്രാവാക്യം മുഴക്കിയവര്‍ക്ക് കൈ കൊടുക്കുകയും ആശംസ നേരുകയും ചെയ്തു.

പ്രിയങ്കയുടെ ഈ പ്രതികരണം കണ്ട മോദി അനുകൂലികള്‍ തിരിച്ചും വിജയമാശംസിക്കുകയും പ്രിയങ്കയോടൊപ്പം സെല്‍ഫിയെടുത്തുമാണ് മടങ്ങിയതെന്ന് ജനതാ കാ റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാധ്യമപ്രവര്‍ത്തകനായ പ്രശാന്ത് കുമാര്‍ എടുത്ത വീഡിയോയും പുറത്തു വന്നിട്ടുണ്ട്.

മധ്യപ്രദേശില്‍ ആദ്യമായി തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ പ്രിയങ്കയുടെ റാലിയില്‍ സ്ത്രീകളടക്കം വന്‍ ജനക്കൂട്ടമാണ് ഉണ്ടായിരുന്നത്. ഇന്‍ഡോറിലും ഉജ്ജയിനിലും റോഡ് ഷോയില്‍ പങ്കെടുത്ത പ്രിയങ്ക രത്‌ലമില്‍ തെരഞ്ഞെടുപ്പ് റാലിയിലും പങ്കെടുത്തു.

Latest Stories

We use cookies to give you the best possible experience. Learn more