| Sunday, 15th March 2020, 1:54 pm

'ഏത് കമ്പനിയെ സഹായിക്കാനാണ് നിങ്ങള്‍ മിണ്ടാതിരിക്കുന്നത്'; പെട്രോള്‍ വിലവര്‍ദ്ധനവില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് പ്രിയങ്കാ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പെട്രോള്‍- ഡീസല്‍ വില വര്‍ദ്ധനവില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി.

അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ് ഓയലിന് വിലകുറഞ്ഞിരിക്കുന്ന സാഹചര്യത്തിലും എന്തുകൊണ്ടാണ് രാജ്യത്തെ സാധാരണക്കാര്‍ക്ക് ഇളവ് നല്‍കാന്‍ കേന്ദ്രത്തിന് സാധിക്കാത്തതെന്ന് പ്രിയങ്ക ചോദിച്ചു.

” ആഗോളതലത്തില്‍ ക്രൂഡ് ഓയലിന് വില കുറഞ്ഞിരിക്കുന്നു. പക്ഷേ ഇന്ത്യയിലാണെങ്കിലോ പെട്രോളിനും ഡീസലിനും വില കൂടിക്കൊണ്ടിരിക്കുകയാണ്. ക്രൂഡ് ഓയലിന് വിലകുറഞ്ഞിട്ടും എന്തുകൊണ്ടാണ് സാധാരണക്കാര്‍ക്ക് അതിന്റെ ഗുണം കിട്ടാത്തത്,” പ്രിയങ്ക ട്വീറ്റ് ചെയ്തു.

” ദല്‍ഹിയിലും മുംബൈയിലും 36 രൂപയ്ക്ക് പെട്രോള്‍ നല്‍കുമെന്ന് പറഞ്ഞ ബി.ജെ.പി ഏത് കമ്പനിക്ക് വേണ്ടിയാണ് ഇപ്പോള്‍ നിശബ്ദരായിരിക്കുന്നത്?” അവര്‍ ചോദിച്ചു.

രാജ്യത്ത് ഇന്ധനത്തിന്റെ എക്‌സൈസ് തീരുവ കൂട്ടിയിരുന്നു. പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതമാണ് വര്‍ധിപ്പിച്ചത്. ആഗോള മാര്‍ക്കറ്റില്‍ അസംസ്‌കൃത എണ്ണവില കുത്തനെ കുറയുന്നതിനിടെയാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more