ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയണമെന്ന് കേന്ദ്രസര്‍ക്കാര്‍. ആഗസ്റ്റ് ഒന്നിന് പ്രിയങ്ക ബംഗ്ലാവൊഴിയണമെന്ന് ഹൗസിംഗ് ആന്റ് അര്‍ബന്‍ അഫയേഴ്‌സ് മന്ത്രാലയം ആവശ്യപ്പെട്ടു.
ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയണമെന്ന് കേന്ദ്രസര്‍ക്കാര്‍. ആഗസ്റ്റ് ഒന്നിന് പ്രിയങ്ക ബംഗ്ലാവൊഴിയണമെന്ന് ഹൗസിംഗ് ആന്റ് അര്‍ബന്‍ അഫയേഴ്‌സ് മന്ത്രാലയം ആവശ്യപ്പെട്ടു.
നേരത്തെ പ്രിയങ്കയ്ക്കുള്ള പ്രത്യേക സുരക്ഷ പിന്‍വലിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ വസതി ഒഴിയാന്‍ ആവശ്യപ്പെട്ടത്.
അതേസമയം വിഷയത്തില്‍ നിയമപരമായ ആലോചനകള്‍ക്ക് ശേഷം അടുത്ത നടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രിയങ്ക ഉന്നയിച്ചിരുന്നത്.
നെഹ്‌റു കുടുംബത്തിലെ മറ്റ് നേതാക്കളായ സോണിയ, രാഹുല്‍ എന്നിവര്‍ അതിര്‍ത്തി പ്രശ്‌നത്തില്‍ സര്‍ക്കാരിനെതിരെ നിശിതവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ