ന്യൂദല്‍ഹി: പ്രിയങ്കാ ഗാന്ധിയെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് പ്രിയങ്കയ്ക്ക് നല്‍കിയത്.
പ്രിയങ്കയെ കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്ന് പലതവണ ആവശ്യമുയര്‍ന്നിരുന്നു. നേരത്തെ ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലും അമേഠിയിലും മാത്രമായിരുന്നു പ്രിയങ്ക സജീവമായി പ്രചരണ രംഗത്ത് ഉണ്ടായിരുന്നത്.
Also read:ശബരിമല യുവതി പ്രവേശനം; സുപ്രീംകോടതി വിധി ഹൈക്കോടതിയ്ക്ക് ചോദ്യം ചെയ്യാനാകില്ലെന്ന് സര്‍ക്കാര്‍
2019 ഫെബ്രുവരി ആദ്യ ആഴ്ച തന്നെ ചുമതലയേറ്റെടുക്കാനാണ് പ്രിയങ്കാ ഗാന്ധിക്ക് നല്‍കിയ നിര്‍ദേശം.
കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലിനെയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. നിലവില്‍ കര്‍ണാടകയുടെ ചുമതലയിലുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാണ് വേണുഗോപാല്‍. ഈ ചുമതലയില്‍ തുടര്‍ന്നുകൊണ്ട് പുതിയ ചുമതലകൂടി ഏറ്റെടുക്കാനാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം.