| Monday, 10th June 2019, 12:18 pm

പുതിയ നീക്കവുമായി പ്രിയങ്ക; തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ ഇന്ന് ഉത്തര്‍പ്രദേശിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേരിടേണ്ടി വന്ന കനത്ത പരാജയത്തിന് ശേഷം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഇന്ന് ഉത്തര്‍ പ്രദേശില്‍ എത്തും, തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ആദ്യമായാണ് പ്രിയങ്ക ഉത്തര്‍പ്രദേശ് സന്ദര്‍ശിക്കുന്നത്.

ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള പ്രിയങ്ക ഇന്ന് വൈകിട്ടോടെ യു.പി.എ അധ്യക്ഷ സോണിയാഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ എത്തും.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിടേണ്ടി വന്ന തോല്‍വിയുടെ കാരണങ്ങള്‍ വിലയിരുത്തുന്നതിനുള്ള അവലോകന യാഗംനാളെ ദല്‍ഹിയില്‍ നടക്കും. അതിന് മുന്നോടിയായാണ് പ്രിയങ്ക ഉത്തര്‍പ്രദേശില്‍ എത്തുന്നത്. ഉത്തര്‍പ്രദേശിന്റെ പശ്ചിമ മേഖലാ ചുമതലയുള്ള ജ്യോതിരാദിത്യ സിന്ധ്യയും യോഗത്തില്‍ പങ്കെടുക്കും.

ജില്ലാ അധ്യക്ഷന്മാരും സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളും പ്രിയങ്കാ ഗാന്ധി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കും.കഴിഞ്ഞ ജൂണ്‍ 4ന് തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ പ്രിയങ്കാ ഗാന്ധിയുടെ വസതിയില്‍ യോഗം ചേര്‍ന്നിരുന്നു. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബാബ്ബറും ജ്യോതിരാദിത്യ സിന്ധ്യയും യോഗത്തില്‍ പങ്കെടുത്തിരുന്നു.

രാഷ്ട്രീയത്തിലേക്കുള്ള പ്രിയങ്കയുടെ വരവ് വലിയ പ്രതീക്ഷ ഉണ്ടാക്കിയെങ്കിലും അതൊന്നും വോട്ടില്‍ പ്രതിഫലിച്ചില്ല. കോണ്‍ഗ്രസിന് ആകെയുണ്ടായിരുന്ന രണ്ട് സീറ്റില്‍ ഒരെണ്ണെം കുറയുകയാണ് ഉണ്ടായത്. ബി.ജെ.പിയുടെ ദിനേശ് പ്രതാപ് സിംഗിനെ 1.67 ലക്ഷം വോട്ടുകള്‍ക്കാണ് റായ്ബറേലിയില്‍ സോണിയാ ഗാന്ധിയെ പരാജയപ്പെടുത്തിയത്. എന്നാല്‍ രാഹുല്‍ ഗാന്ധിക്ക് അമേഠി നഷ്ടമായി.

We use cookies to give you the best possible experience. Learn more