ലക്‌നൗ: ഉത്തര്‍പ്രദേശിലെ സഹറന്‍പൂരിലെ കിസാന്‍ പഞ്ചായത്തില്‍ പങ്കെടുക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. പാര്‍ട്ടിയുടെ ജയ് ജവാന്‍, ജയ് കിസാന്‍ ക്യാംപയിനിന്റെ ഭാഗമായാണ് പ്രിയങ്ക കര്‍ഷകരുടെ പഞ്ചായത്തില്‍ പങ്കെടുക്കുക.
ബുധനാഴ്ച ചില്‍ഖാനയിലായിരിക്കും പ്രിയങ്ക പങ്കെടുക്കുക. ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസ് ആരംഭിച്ച രാഷ്ട്രീയ പ്രചാരണ ജാഥയുടെ ഭാഗമായി നടത്തുന്ന പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ നിരവധി പ്രധാന നേതാക്കള്‍ പങ്കെടുക്കുമെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസിലെ മീഡിയ കണ്‍വീനര്‍ ലാലന്‍ കുമാര്‍ പറഞ്ഞു.
മുസഫര്‍ നഗര്‍, സഹറന്‍പൂര്‍, ഷാംലി, ബാഘ്പത്, മീററ്റ് തുടങ്ങി 27 ജില്ലകളിലായാണ് കോണ്‍ഗ്രസിന്റെ പ്രചാരണ പരിപാടികള്‍ ആരംഭിക്കുന്നത്.
അതേസമയം നേരത്തെ കര്‍ഷകരുടെ അഞ്ചാം വട്ട മഹാപഞ്ചായത്തിനാണ് യു. പിസര്‍ക്കാന്‍ അനുമതി നിഷേധിച്ചിരുന്നു. ഷാംലി ജില്ലാ ഭരണകൂടമായിരുന്നു അനുമതി നിഷേധിച്ചത്.
എന്നാല്‍ ഇതിനെ അവഗണിച്ച് കര്‍ഷകര്‍ മഹാ പഞ്ചായത്ത് നടത്തുമെന്നാണ് അറിയിച്ചത്. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തിലാണ് മഹാപഞ്ചായത്ത് നടത്തുന്നത്.
റിപബ്ലിക് ദിനത്തില്‍ ദല്‍ഹിയില്‍ നടന്ന ട്രാക്ടര്‍ റാലിയില്‍ കര്‍ഷകര്‍ അച്ചടക്കമില്ലാതെ പെരുമാറിയെന്നും കൊവിഡ് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്നും ആരോപിച്ചാണ് അനുമതി നിഷേധിച്ചിരിക്കുന്നത്. കര്‍ഷകര്‍ യോഗം ചേരാതിരിക്കാന്‍ ഫെബ്രുവരി 4 മുതല്‍ ഏപ്രില്‍ 3 വരെ സെക്ഷന്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Priyanka Gandhi To Attend ”Kisan Panchayat” In UP Tomorrow