ലക്‌നൗ: ഗ്രൂപ്പുകള്‍ക്കതീതമായി പ്രവര്‍ത്തിച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉന്നാവോ, ലക്‌നൗ, മോഹന്‍ലാല്‍ഗാഞ്ച് തുടങ്ങിയ മണ്ഡലങ്ങളിലെ പ്രാദേശിക പാര്‍ട്ടി നേതാക്കളോടായിരുന്നു പ്രിയങ്കയുടെ നിര്‍ദ്ദേശം.
യു.പിയില്‍ കിഴക്കന്‍ പ്രവിശ്യയുടെ ചുമതലയേറ്റെടുത്ത് റോഡ് ഷോ നടത്തിയതിന് തൊട്ടടുത്ത ദിവസം തന്നെയാണ് പ്രിയങ്ക പാര്‍ട്ടി പ്രവര്‍ത്തകരോട് സംവദിച്ചത്. പാര്‍ട്ടിയിലെ ഗ്രൂപ്പിസം അവസാനിപ്പിക്കണമെന്നും പ്രിയങ്ക പറഞ്ഞു.
ALSO READ: വെറുക്കേണ്ടതില്ല, കെട്ടിപ്പിടിക്കൂ; ഹഗ് ഡേയില്‍ ബി.ജെ.പിയ്ക്ക് കോണ്‍ഗ്രസിന്റെ സന്ദേശം (വീഡിയോ)
പാര്‍ട്ടി തെരഞ്ഞെടുക്കുന്ന സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കാന്‍ ഉപാധിരഹിതമായി പ്രവര്‍ത്തിക്കണമെന്നും പ്രിയങ്ക പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
“ഞങ്ങള്‍ പ്രിയങ്കാജിയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്നു. അവര്‍ ഞങ്ങളോട് ഏകദേശം ഒന്നരമണിക്കൂറോളം സംസാരിച്ചു. അവര്‍ തെരഞ്ഞെടുക്കുന്ന സ്ഥാനാര്‍ത്ഥിയെ ഉള്‍ക്കൊള്ളാനും പിന്തുണയ്ക്കാനും തയ്യാറാണോ എന്ന ചോദ്യത്തിന് ഞങ്ങളെല്ലാവരും അതെ എന്ന ഉത്തരമാണ് നല്‍കിയത്. മറ്റ് ഭിന്നതകളെല്ലാം മറന്ന് അവര്‍ തെരഞ്ഞെടുക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ജയത്തിനായി ഞങ്ങള്‍ പ്രവര്‍ത്തിക്കും” മോഹന്‍ലാല്‍ഗാഞ്ചിലെ കോണ്‍ഗ്രസ് നേതാവ് സിദ്ദീഖിയെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
ഓരോ ബൂത്തിലും 10 മുതല്‍ 15 പ്രവര്‍ത്തകര്‍ ജനങ്ങളെ പോളിംഗ് സ്‌റ്റേഷനിലെത്തിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും പ്രിയങ്ക നിര്‍ദ്ദേശിച്ചു.
ബൂത്ത് തലത്തില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്ന നിര്‍ദ്ദേശമാണ് പൊതുവില്‍ പ്രിയങ്ക മുന്നോട്ടുവച്ചതെന്ന് ലക്‌നൗവില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവും പറയുന്നു. അതേസമയം സംഘടനാപരമായി നേതൃനിരയില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ പ്രിയങ്ക തയ്യാറാകില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
ജില്ലാ പ്രസിഡന്റുമാരുമായും പ്രാദേശിക നേതാക്കളുമായും നാളെയും പ്രിയങ്ക കൂടിക്കാഴ്ച നടത്തുന്നുണ്ട്.
WATCH THIS VIDEO: