| Saturday, 4th January 2020, 6:08 pm

ഭരണഘടന ആമുഖം അച്ചടിച്ച പുതുവത്സര കാര്‍ഡുകള്‍ ഒരു ലക്ഷം പേര്‍ക്ക് അയച്ച് പ്രിയങ്ക ഗാന്ധി; ഉത്തര്‍പ്രദേശില്‍ നിന്ന് മാറാതെ കോണ്‍ഗ്രസ് നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഒരു ലക്ഷം പേര്‍ക്ക് ഭരണഘടന ആമുഖം അച്ചടിച്ച പുതുവത്സര കാര്‍ഡുകള്‍ അയച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ബുദ്ധിജീവികള്‍, എഴുത്തുകാര്‍, കവികള്‍, മാധ്യമപ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പ്രിയങ്ക ഗാന്ധിയുടെ ഒപ്പോടുകൂടിയാണ് കാര്‍ഡുകള്‍ അയക്കുന്നത്.

ഭരണഘടനയോടുള്ള ഉത്തരവാദിത്വം ഓര്‍മ്മിച്ചിച്ചു കൊണ്ടാണ് കാര്‍ഡുകള്‍ തയ്യാറാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം എല്ലാവരിലും കാര്‍ഡുകള്‍ എത്തിക്കാനുള്ള ശ്രമത്തിലാണ്.

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പാണ് പ്രിയങ്ക ഗാന്ധി സംസ്ഥാനത്തിന്റെ സംഘടന ഉത്തരവാദിത്വമുള്ള ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റെടുത്തത്. സംസ്ഥാനത്ത് നടക്കുന്ന പല വിഷയങ്ങളിലും യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ ശക്തമായ പ്രതികരണം പ്രിയങ്ക ഗാന്ധി നടത്താറുണ്ട്. 15 മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അപ്രതീക്ഷിത മുന്നേറ്റം സംസ്ഥാനത്ത് നടത്തിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ നിയമത്തിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന പ്രക്ഷോഭങ്ങളില്‍ പ്രിയങ്ക ഗാന്ധി മുന്‍നിരയിലുണ്ട്. വിവിധ പ്രക്ഷോഭ കേന്ദ്രങ്ങളില്‍ ഭരണഘടനയുടെ ആമുഖം പ്രിയങ്ക ഗാന്ധി വായിച്ചിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടവരുടേയും പരിക്കേറ്റവരുടേയും ബന്ധുക്കളെ  പ്രിയങ്കാ ഗാന്ധി സന്ദര്‍ശിച്ചു. ഇന്ന് പെട്ടെന്നുണ്ടായ തീരുമാന പ്രകാരമാണ് പ്രിയങ്കയുടെ സന്ദര്‍ശനം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൊലീസ് ആക്രമണത്തില്‍ പരിക്കേറ്റ മൗലാന ആസാദ് ഹുസൈനിയുടെയും പൊലീസ് പിടിച്ചുകൊണ്ടുുപോയ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടേയും വീടുകളില്‍ പ്രിയങ്ക സന്ദര്‍ശനം നടത്തി. പൊലീസ് പിടിച്ചുകൊണ്ടുപോയവരില്‍ ചിലരെ നേരത്തെ വിട്ടയച്ചിരുന്നു. മറ്റുചിലര്‍ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്.

സന്നിഗ്ധമായ ഘട്ടത്തിലൂടേയാണ് കടന്നുപോകുന്നതെന്നും താന്‍ കൂടെ ഉണ്ടാകുമെന്നും പ്രിയങ്ക പരിക്കേറ്റവരോട് പറഞ്ഞു.

We use cookies to give you the best possible experience. Learn more