ന്യൂദല്‍ഹി: രാജ്യത്തെ സ്വയം പര്യാപ്തമാക്കിയത് കര്‍ഷകരാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. സഹാറന്‍പൂരിലെ കര്‍ഷകരുടെ പഞ്ചായത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘കര്‍ഷകരാണ് നമ്മുടെ രാജ്യത്തെ സ്വയം പര്യാപ്തമാക്കുന്നത്. എന്നാല്‍ ഈ നിയങ്ങളുടെ ബുദ്ധിമുട്ട് അനുഭവിക്കുന്നതും അവര്‍ തന്നെയാണ് എന്നതാണ് കഷ്ടം.
കേന്ദ്രത്തിന് കര്‍ഷകരെ മനസിലാക്കാനാകുന്നില്ല. അവര്‍ക്കെന്താണ് വേണ്ടതെന്നും മനസിലാക്കുന്നില്ല,’ പ്രിയങ്കാ ഗാന്ധി പറഞ്ഞു.
കേന്ദ്രം കര്‍ഷകരെ ദേശദ്രോഹികളായി മുദ്രകുത്തുന്നു. എന്നാല്‍ അവരാണ് യഥാര്‍ത്ഥ ദേശവിരുദ്ധരെന്നും പ്രിയങ്ക പറഞ്ഞു.
‘അവര്‍ കര്‍ഷകരെ പ്രക്ഷോഭകാരികള്‍ എന്നും തീവ്രവാദികള്‍ എന്നും ഭീകര വാദികളെന്നും വിളിക്കുന്നു. അവര്‍ കര്‍ഷകരെ സംശയിക്കുന്നു. പക്ഷെ കര്‍ഷകരുടെ മനസ് ഒരിക്കലും രാജ്യത്തിന് എതിരല്ല. അവരുടെ ഹൃദയം അവരുടെ പ്രവൃത്തി എല്ലാം ഈ മണ്ണിന് വേണ്ടിയാണ്. അങ്ങനെയുള്ള അവര്‍ക്ക് എങ്ങനെയാണ് രാജ്യദ്രോഹികളാകാന്‍ സാധിക്കുക?,’ പ്രിയങ്ക ചോദിക്കുന്നു.
പ്രധാനമന്ത്രിക്ക് പാകിസ്താനിലും ചൈനയിലും പോകാന്‍ സമയമുണ്ട്. പക്ഷെ തന്റെ സ്വന്തം മണ്ഡലത്തില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ കാണാന്‍ സമയമില്ല. കര്‍ഷകരാണ് നിങ്ങള്‍ക്ക് വോട്ട് ചെയ്തതെന്ന് മറക്കരുതെന്നും പ്രിയങ്ക പറഞ്ഞു.
പ്രധാനമന്ത്രി കര്‍ഷകരെ ആന്തോളന്‍ ജീവിയെന്ന് വിളിച്ച് കര്‍ഷകരെ പര്‍ലമെന്റിനകത്തും അധിക്ഷേപിക്കുകയാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിന്റെ ജയ് ജവാന്‍ കയ് കിസാന്‍ പ്രചരണ പരിപാടിയുടെ ഭാഗമായാണ് പ്രിയങ്ക ഇന്ന് കര്‍ഷകരെ സന്ദര്‍ശിച്ചത്.
കിസാന്‍ മഹാപഞ്ചായത്തിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു. ഇത് അവഗണിച്ച് കൊണ്ടാണ് കര്‍ഷകര്‍ പഞ്ചായത്ത് നടത്തുന്നത്.
സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തിലാണ് മഹാപഞ്ചായത്ത് നടത്തുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Priyanka Gandhi says Modi had time to visit Pakistan, China but not farmers