ന്യൂദല്‍ഹി: ജാമിഅ മില്ലിയ സര്‍വകലാശാല ലൈബ്രറിയ്ക്കുള്ളില്‍ പൊലീസ് നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. പൊലീസ് അകാരണമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ ഇനി നടപടിയെടുത്തില്ലെങ്കില്‍ സര്‍ക്കാരിന്റെ ഉദ്ദേശ്യമെന്തെന്ന് വ്യക്തമാകുമെന്ന് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘പഠിക്കുന്ന വിദ്യാര്‍ത്ഥികളെ ദല്‍ഹി പൊലീസ് മര്‍ദ്ദിക്കുന്നത് എങ്ങനെയെന്ന് നോക്കൂ. ഒരു ആണ്‍കുട്ടി പുസ്തകം വായിക്കുന്നു പൊലീസുകാരന്‍ ലാത്തി കൊണ്ടടിക്കുന്നു. ലൈബ്രറിയില്‍ പ്രവേശിച്ച് ആരെയും തല്ലിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രിയും ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥരും നുണ പറഞ്ഞു. ഈ ദൃശ്യങ്ങള്‍ കണ്ട ശേഷം, ജാമിഅയിലെ അക്രമത്തില്‍ നടപടിയെടുത്തില്ലെങ്കില്‍, സര്‍ക്കാരിന്റെ ഉദ്ദേശ്യം പൂര്‍ണ്ണമായും മുന്നില്‍ വരും’, പ്രിയങ്ക പറഞ്ഞു.
നേരത്തെ ജാമിഅയില്‍ പൊലീസുകാര്‍ വായനാമുറിയില്‍ കടന്ന് വിദ്യാര്‍ത്ഥികളെ അക്രമിച്ച ദൃശ്യങ്ങള്‍ പ്രതിഷേധക്കാര്‍ പുറത്തുവിട്ടിരുന്നു. ജാമിഅ മില്ലിയയിലെ വിദ്യാര്‍ത്ഥി തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയായിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ജാമിഅ മിലിയ സര്‍വകലാശാലയില്‍ 2019 ഡിസംബര്‍ 15നായിരുന്നു സംഭവം. സര്‍വകലാശാലയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കു നേരെയായിരുന്നു പൊലീസിന്റെ ആക്രമണം.
പൊലീസ് അനുവാദമില്ലാതെ സര്‍വകലാശാലാ കാമ്പസില്‍ കയറി നടത്തിയ അക്രമത്തെത്തുടര്‍ന്ന് നിരവധി വിദ്യാര്‍ഥികള്‍ക്കാണു ഗുരുതരമായ പരിക്കേറ്റത്.
WATCH THIS VIDEO: