| Wednesday, 23rd January 2019, 3:13 pm

പ്രിയങ്ക എത്തുന്നു... മോദിയുടേയും യോഗിയുടേയും മണ്ഡലത്തിലേക്ക്; യു.പിയില്‍ രണ്ടും കല്‍പ്പിച്ച് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: പ്രിയങ്ക ഗാന്ധിയെ നേതൃനിരയിലേക്ക് കൊണ്ടുവരുന്നതിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത് ബി.ജെ.പിയുമായുള്ള നേരിട്ട പോരിന്. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് പ്രിയങ്കയ്ക്ക് നല്‍കിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗൊരഖ്പൂര്‍ തുടങ്ങിയ മണ്ഡലങ്ങള്‍ അടങ്ങിയതാണ് കിഴക്കന്‍ ഉത്തര്‍പ്രദേശ്. എസ്.പി-ബിഎസ്.പി സഖ്യത്തില്‍ കോണ്‍ഗ്രസിനെ ഒപ്പം കൂട്ടാതിരുന്നതോടെ എന്തുവില കൊടുത്തും യു.പിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം.

ALSO READ: ഗോരക്ഷകര്‍ മര്‍ദ്ദിച്ചവശനാക്കിയ യുവാവിനെ വിലങ്ങണിയിച്ച്, ചങ്ങല കൊണ്ട് കെട്ടിയിട്ട് പൊലീസ്

എണ്‍പത് ലോക്‌സഭാ മണ്ഡലങ്ങളുള്ള ഉത്തര്‍പ്രദേശില്‍ പ്രിയങ്കയുടെ സാന്നിദ്ധ്യം കൊണ്ട് മികച്ച വിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല ജ്യോതിരാദിത്യ സിന്ധ്യയ്ക്കാണ്.

ഫെബ്രുവരി ആദ്യവാരമാണ് പ്രിയങ്ക ഔദ്യോഗികമായി ചുമതലയേല്‍ക്കുന്നത്. ആദ്യമായിട്ടാണ് കോണ്‍ഗ്രസിന്റെ നേതൃനിരയിലേക്ക് പ്രിയങ്ക ഗാന്ധി എത്തുന്നത്. ഇതിന് മുമ്പ് പല തെരഞ്ഞെടുപ്പുകളിലും സോണിയ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിക്കുമൊപ്പം പ്രിയങ്കയും പ്രചരണ പരിപാടികളില്‍ സജീവമായി പങ്കെടുത്തിരുന്നു.

ALSO READ: “ഇന്ത്യയെ മുസ്‌ലിം ഭരണത്തില്‍ നിന്ന് രക്ഷിച്ചത് ബ്രിട്ടിഷുകാര്‍”; ബ്രിട്ടിഷ് രാജ്ഞിയുടെ ചരമ വാര്‍ഷികം ആഘോഷിച്ച് ഹിന്ദുസേന

അതേസമയം പ്രിയങ്കയെ നേതൃസ്ഥാനത്ത് കൊണ്ടുവരാനായതില്‍ സന്തോഷമുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രിയങ്ക വളരെ കഴിവുള്ള വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രിയങ്ക ഗാന്ധിയേയും ജ്യോതിരാദിത്യ സിന്ധ്യയേയും യു.പിയ്ക്ക് ആവശ്യമുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more