| Tuesday, 19th March 2019, 1:29 pm

രണ്ട് വര്‍ഷത്തെ ഭരണം കൊണ്ട് യു.പിയെ മാറ്റിമറിച്ചെന്ന് യോഗി ആദിത്യനാഥ്; മറുപടിയുമായി പ്രിയങ്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: രണ്ട് വര്‍ഷത്തെ ബി.ജെ.പി ഭരണം കൊണ്ട് യു.പിയില്‍ സമഗ്രവികസനങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ചെന്നും അക്രമസംഭവങ്ങള്‍ കുത്തനെ കുറച്ചെന്നുമുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് കിഴക്കന്‍ യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി.

രണ്ട് വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ പറയാനായി ബി.ജെ.പി ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു ബി.ജെ.പി സര്‍ക്കാര്‍ രണ്ട് വര്‍ഷത്തിനിടെ സംസ്ഥാനത്ത് സമഗ്രമാറ്റങ്ങള്‍ കൊണ്ടുവന്നെന്ന് യോഗി ആദിത്യനാഥ് അവകാശപ്പെട്ടത്.

രണ്ട് വര്‍ഷത്തെ റിപ്പോര്‍ട്ട് കാര്‍ഡ് തങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിനെതിരെ പ്രിയങ്ക രംഗത്തെത്തിയത്. “” റിപ്പോര്‍ട്ട് കാര്‍ഡും പ്രമോഷനും ഗംഭീരമായി നടക്കുന്നുണ്ടെന്നും എന്നാല്‍ മറ്റൊന്നും നടക്കുന്നില്ലെന്നുമായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം.


കൊല്ലം സീറ്റ് വേണ്ട, അതിനേക്കാള്‍ ഭേദം മലപ്പുറത്ത് പോയി മത്സരിക്കുന്നത്: അല്‍ഫോണ്‍സ് കണ്ണന്താനം


“” റിപ്പോര്‍ട്ട് കാര്‍ഡും പ്രമോഷനും ഗംഭീരമായി നടക്കുന്നുണ്ട്. എന്നാല്‍ മറ്റൊന്നും നടക്കുന്നില്ല. അഴിമതിയും അക്രമവും നടക്കുന്നുണ്ട്. പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും വേണ്ടി ഒന്നും ചെയ്യാത്ത സര്‍ക്കാരാണ് ഇത്.””-എന്നായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം. യു.പിയിലെ ഓരോ ജനങ്ങളേയും താന്‍ നിത്യേന കാണുന്നുണ്ടെന്നും അവരുമായി നിരന്തരം സംസാരിക്കാറുണ്ടെന്നും അങ്ങേയറ്റം ദുരിതത്തിലാണ് അവര്‍ എന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.

സ്വാതന്ത്ര്യ സമരത്തിന് ശേഷം യു.പിയില്‍ കോണ്‍ഗ്രസ് ഭരണമായിരുന്നെന്നും എന്നാല്‍ വര്‍ഷങ്ങളോളം ഭരിച്ചിട്ടും യു.പി ജനതയ്ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ യു.പി.എ സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്നും യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തിയിരുന്നു.

“” യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിനായില്ല”” എന്നായിരുന്നു യോഗിയുടെ വിമര്‍ശനം. എന്നാല്‍ രണ്ട് വര്‍ഷത്തിനിപ്പുറം ഒരു നേട്ടവും ബി.ജെ.പി സര്‍ക്കാരിന് ജനങ്ങള്‍ക്ക് മുന്‍പില്‍ വെക്കാനില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

We use cookies to give you the best possible experience. Learn more