ന്യൂദല്‍ഹി: യു.പി തെരഞ്ഞെടുപ്പ് നേരിടാനുള്ള തയ്യാറെടുപ്പുകളുമായി കോണ്‍ഗ്രസ്. പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ വന്‍ പദ്ധതികളാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.
ലഖിംപൂരിലെ കര്‍ഷകരുടെ കൊലപാതകത്തില്‍ സര്‍ക്കാരിനെതിരെ പ്രിയങ്ക കടുത്ത പ്രതിരോധമാണ് തീര്‍ത്തത്. ലഖിംപൂരിലേക്ക് പുറപ്പെട്ട പ്രിയങ്കയെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു.
ലഖിംപൂരിലെ പ്രതിഷധത്തിലുടനീളം കോണ്‍ഗ്രസിന്റെ മുഖമായി നില്‍ക്കാന്‍ പ്രിയങ്കയ്ക്ക് സാധിച്ചിരുന്നു.
ഇപ്പോള്‍ അടുത്ത ചുവടുവെപ്പ് നടത്തുകയാണ് പ്രിയങ്ക. മോദിയുടെ നിയോജക മണ്ഡലമായ വാരണാസിയില്‍ നിന്ന് തന്റെ പ്രതിജ്ഞാ യാത്ര തുടങ്ങിയിരിക്കുകയാണ് പ്രിയങ്ക.
യു.പി രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന ഇടം കൂടിയാണ് വാരണാസി. ഏതാണ്ട് രണ്ട് ലക്ഷത്തോളം പേര്‍ പങ്കെടുക്കുന്ന റാലിയാണെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.
ലഖിംപൂരിലെ സംഭവങ്ങല്‍ക്ക് ശേഷം വാരണാസിയിലേക്കുള്ള പ്രിയങ്കാ ഗാന്ധിയുടെ ആദ്യ വരവാണിത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highligghts: Priyanka Gandhi in Varanasi, UP election Moves