ഭോപ്പാല്‍: അധ്യക്ഷ സ്ഥാനത്ത് നിന്നും രാഹുല്‍ഗാന്ധി രാജി വെച്ചതോടെ കോണ്‍ഗ്രസിനെ ആര് നയിക്കുമെന്ന ചര്‍ച്ച ശക്തമാവുകയാണ്.
കോണ്‍ഗ്രസിനെ നയിക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറ്റവും അനുയോജ്യം ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയാണെന്ന് മധ്യപ്രദേശ് പൊതുമരാമത്ത് വകുപ്പ് മന്ത്രി സഞ്ജന്‍ സിംഗ് വര്‍മ പറഞ്ഞു.
പ്രിയങ്കക്ക് പോരാട്ട മനോഭാവമുണ്ടെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് അതാണ് ആവശ്യമെന്നും പ്രിയങ്കയെ അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദേശിച്ചുകൊണ്ട് സഞ്ജന്‍ സിംഗ് വര്‍മ പറഞ്ഞു. ബി.ജെ.പി നേതാക്കളെ നേരിടാന്‍ പ്രിയങ്കക്ക് കഴിയുമെന്നും പ്രതിസന്ധിയില്‍ നിന്ന് പാര്‍ട്ടിയെ രക്ഷിക്കാമെന്നും സഞ്ജന്‍ സിംഗ് വര്‍മ്മ ചൂണ്ടികാട്ടി.
നെഹ്റു-ഗാന്ധി മുഖമല്ലാതെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മറ്റൊന്ന് ചിന്തിക്കുന്നത് വിഢിത്തവും അത് തെറ്റാണെന്നും വര്‍മ്മ പറഞ്ഞു.
നെഹ്റു-ഗാന്ധി കുടുംബത്തില്‍ നിന്നുള്ള ആരും പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന രാഹുലിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാഹുല്‍ ഒരു ഉപദേശകന്റെ ചുമതലയില്‍ പ്രവര്‍ത്തിക്കുമെന്നും പാര്‍ട്ടിക്ക് സംഭവിച്ച വീഴ്ച്ചകളെക്കുറിച്ച് പഠിക്കുമെന്നുമായിരുന്നു രാഹുലിന്റെ ഭാവി പരിപാടിയെക്കുറിച്ച് ചോദിച്ചപ്പോഴുള്ള വര്‍മ്മയുടെ മറുപടി.
എന്നാല്‍ പാര്‍ട്ടിയെ നയിക്കേണ്ടത് യുവനേതാവാകണമെന്ന ആവശ്യവും കോണ്‍ഗ്രസില്‍ ശക്തമാവുന്നുണ്ട്.