| Saturday, 7th December 2019, 11:53 am

'ഈ നിമിഷം ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണ്'; ഉന്നാവോ സംഭവത്തില്‍ പ്രിയങ്ക; പെണ്‍കുട്ടിയുടെ വീട്ടിലേക്ക് തിരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉന്നാവോയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ തീകൊളുത്തിക്കൊന്ന സംഭവത്തില്‍ വികാരാധീനയായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

ഉന്നാവോ പെണ്‍കുട്ടിയുടെ മരണത്തില്‍ അങ്ങേയറ്റം വേദന തോന്നുന്നെന്നും പെണ്‍കുട്ടിയുടെ കുടുംബത്തിന് ശക്തി നല്‍കാന്‍ താന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു.

‘ ഈ സമയത്തെ അതിജീവിക്കാന്‍ ആ പെണ്‍കുട്ടിയുടെ കുടുംബത്തിന് കരുത്ത് നല്‍കണേയെന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണ്. അവള്‍ക്ക് നീതി നല്‍കാന്‍ കഴിയാത്തത് നമ്മുടെ എല്ലാവരുടെയും പരാജയമാണ്. സാമൂഹികമായി, നാമെല്ലാം കുറ്റക്കാരാണ്. പക്ഷേ ഇത്തരം സംഭവങ്ങളെല്ലാം ഉത്തര്‍ പ്രദേശിലെ ക്രമസമാധാനനില എവിടെ നില്‍ക്കുന്നുവെന്ന് നമുക്ക് കാണിച്ചു തരുന്നതാണ്”- പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

പെണ്‍കുട്ടിയുടെ മരണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനും ആശ്വസിപ്പിക്കാനായുമായി പ്രിയങ്ക ഉന്നാവോയിലേക്ക് തിരിച്ചിട്ടിട്ടുണ്ട്.

എന്നെ രക്ഷിക്കണമെന്നും, എനിക്കും ഇനിയും ജീവിക്കണമെന്നും പെണ്‍കുട്ടി ആശുപത്രിയില്‍ വെച്ച് ഡോക്ടര്‍മാരോട് പറഞ്ഞതായുള്ള വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് പ്രിയങ്ക ട്വിറ്ററില്‍ രംഗത്തെത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്തുകൊണ്ടാണ് സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിച്ചുവരുന്നത്. ഉന്നാവോയില്‍ തന്നെ തൊട്ടുമുന്‍പ് ഒരു സംഭവം ഉണ്ടായിട്ടും ലൈംഗികാതിക്രമത്തിന് ഇരയായ ഈ പെണ്‍കുട്ടിക്ക് എന്തുകൊണ്ടാണ് സുരക്ഷ ഒരുക്കാന്‍ കഴിയാതിരുന്നതെന്നും പ്രിയങ്ക ചോദിച്ചു.

‘ ഉന്നാവോയില്‍ തൊട്ടുമുന്‍പുണ്ടായ സംഭവം എല്ലാവരും ഓര്‍ക്കുന്നതാണ്. എന്നിട്ടും എന്തുകൊണ്ടാണ് ഈ പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ സുരക്ഷ നല്‍കാന്‍ തയ്യാറാവാതിരുന്നത്. കേസില്‍ എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ തയ്യാറാകാതിരുന്ന പൊലീസ് ഉദ്യോഗസ്ഥന് നേരെ എന്തുനടപടിയാണ് സര്‍ക്കാര്‍ എടുത്തത്’- പ്രിയങ്ക ചോദിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more