രാജസ്ഥാനില്‍ പ്രിയങ്ക ഗാന്ധിയുടെ പ്ലാന്‍ ബി; പൈലറ്റിനെ പിടിക്കാന്‍ പുതിയ തന്ത്രം?
Rajastan Crisis
രാജസ്ഥാനില്‍ പ്രിയങ്ക ഗാന്ധിയുടെ പ്ലാന്‍ ബി; പൈലറ്റിനെ പിടിക്കാന്‍ പുതിയ തന്ത്രം?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th July 2020, 12:48 pm

ജയ്പൂര്‍: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ പുതിയ ഇടപെടലുമായി കോണ്‍ഗ്രസ് നേതാവും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കെ.സി വേണുഗോപാലും അഹമ്മദ് പട്ടേലും പൈലറ്റിനോട് സംസാരിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

സച്ചിന്‍ പൈലറ്റിനോട് ഒരിക്കല്‍ക്കൂടിസംസാരിച്ച് അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് തിരിച്ചുവിളിക്കാനാണ് പ്രിയങ്ക ഇരുവരോടും ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍, നിലപാടില്‍ ഇളവുവരുത്താന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് തയ്യാറായിട്ടില്ലെന്നാണ് വിവരം.

കെ.സി വോണുഗോപാലിനെ പ്രശ്‌ന പരിഹാരത്തിനായി ചുമതലപ്പെടുത്തുന്നെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. സച്ചിനുമായിട്ടുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഉപേക്ഷിക്കാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ ബോധ്യപ്പെടുത്താന്‍ വേണുഗോപാല്‍ ശ്രമിക്കുകയാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സച്ചിനെ പ്രകോപിപ്പിക്കരുതെന്നാണ് കോണ്‍ഗ്രസ് ഗെലോട്ടിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സച്ചിനെതിരായ ഗെലോട്ടിന്റെ പ്രസ്താവനയില്‍ ഹൈക്കമാന്റ് അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് അയോഗ്യരാക്കിയ മന്ത്രിമാര്‍ക്കു പകരമുള്ളവരുടെ സത്യപ്രതിജ്ഞ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. പൈലറ്റ് ക്യാമ്പിലുള്ള മൂന്ന് മന്ത്രിമാരെയായിരുന്നു കഴിഞ്ഞ ദിവസം അയോഗ്യരാക്കിയത്. ഇവര്‍ക്ക് പകരം പുതിയ മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു കോണ്‍ഗ്രസ് അറിയിച്ചിരുന്നത്. സെക്രട്ടറിയേറ്റ് അംഗങ്ങളില്‍നിന്നും ഉത്തരവ് ലഭിക്കാത്തതിനെത്തുടര്‍ന്നാണ് സത്യപ്രതിജ്ഞ നിലവില്‍ റദ്ദാക്കിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ