| Friday, 17th April 2020, 6:14 pm

ഇതൊന്നുമല്ല ഉത്തര്‍ പ്രദേശിന് ഇപ്പോള്‍ വേണ്ടത്; യോഗി സര്‍ക്കാരിനെ ഉപദേശിച്ച് പ്രിയങ്കാ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന് നിര്‍ദ്ദേശങ്ങളുമായി കോണ്‍ഗ്രസ് നേതാവും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി. സാമ്പത്തിക പുനരുജ്ജീവനത്തിനായി സംസ്ഥാനത്ത് ടാസ്‌ക് ഫോഴ്സ് രൂപീകരിക്കണമെന്നും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും സഹായങ്ങള്‍ നല്‍കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കണം. കരിമ്പിന്റെ കുടിശ്ശിക എത്രയും പെട്ടന്ന് നല്‍കണമെന്നും പ്രിയങ്ക ആദിത്യനാഥിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

വിളവെടുപ്പിലും റാബി വിള സംഭരണത്തിലും വ്യവസ്ഥകളില്‍ ഇളവ് വരുത്തണം. വിളവെടുക്കുന്ന യന്ത്രങ്ങള്‍ അനുവദിക്കണമെന്നും പ്രിയങ്ക പറഞ്ഞു. സൗജന്യ റേഷന്‍ അനുവദിക്കണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു.

‘സാമ്പത്തിക രംഗത്ത് പ്രത്യേക ടാസ്‌ക് ഫോഴ്‌സിനെ നിയമിക്കണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്. സാമ്പത്തിക വിദഗ്ധരെ നിയമിച്ച് പദ്ധതികള്‍ ആവിഷ്‌കരിക്കുകയും വേണം’, പ്രിയങ്ക ചൂണ്ടിക്കാട്ടി.

കൊവിഡില്‍ പ്രതിസന്ധിയിലായിരിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിലായിരിക്കണം സര്‍ക്കാരിന്റെ ശ്രദ്ധയെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more