മോദിയെ ജനങ്ങള്‍ എന്തിനാണ് രണ്ടാം വട്ടവും തെരഞ്ഞെടുത്തതെന്ന് ഞാന്‍ ആലോചിക്കാറുണ്ട്, ഒരുപക്ഷെ അവര്‍ വിശ്വസിച്ചിരിക്കാം: പ്രിയങ്ക ഗാന്ധി
national news
മോദിയെ ജനങ്ങള്‍ എന്തിനാണ് രണ്ടാം വട്ടവും തെരഞ്ഞെടുത്തതെന്ന് ഞാന്‍ ആലോചിക്കാറുണ്ട്, ഒരുപക്ഷെ അവര്‍ വിശ്വസിച്ചിരിക്കാം: പ്രിയങ്ക ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th February 2021, 3:28 pm

ബിജ്‌നോര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ജനങ്ങള്‍ക്ക് ഒരുപാട് വാഗ്ദാനങ്ങള്‍ നല്‍കിയ മോദി പക്ഷെ അത് നടപ്പിലാക്കാന്‍ ഒന്നും ചെയ്തില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.

‘മോദി ജിയെ എന്തിനാണ് രണ്ടാം വട്ടവും ജനങ്ങള്‍ തെരഞ്ഞെടുത്തതെന്ന് ഞാന്‍ ഇടക്ക് ആലോചിക്കാറുണ്ട്. ഒരുപക്ഷെ മോദിയില്‍ അവര്‍ക്ക് വിശ്വാസമുണ്ടായിരുന്നിരിക്കാം. അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കാം.

ആദ്യത്തെ തെരഞ്ഞെടുപ്പ് സമയത്ത് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞിരുന്നു. രണ്ടാമത്തെ തെരഞ്ഞെടുപ്പില്‍ അദ്ദേഹം കര്‍ഷകരും തൊഴിലില്ലായ്മയും തുടങ്ങി ഒരുപാട് കാര്യങ്ങളെ കുറിച്ച് സംസാരിച്ചു. പക്ഷെ, എന്നിട്ടെന്തുണ്ടായി? ഒന്നുമുണ്ടായില്ല,’ പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുവര്‍ഷം മാത്രം ബാക്കി നില്‍ക്കെ സംസ്ഥാനത്ത് ശക്തമായ സാന്നിധ്യം തെളിയിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. .യോഗി സര്‍ക്കാരിനെതിരെ കര്‍ഷകസമരം ആയുധമാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

അതിന്റെ ഭാഗമായി സഹറന്‍പൂരിലെ മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്തും പ്രിയങ്ക രംഗത്തെത്തിയിരുന്നു. തങ്ങളുടെ പിന്തുണ കര്‍ഷകര്‍ക്കാണെന്നറിയിച്ച പ്രിയങ്ക പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Priyanka Gandhi against PM Narendra Modi