ന്യൂദല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഏറെ നാളായുള്ള കാത്തിരിപ്പാണ് പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം. പ്രവേശനം ഔദ്യോഗികമായതോടെ ഗൂഗിളില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇന്ത്യ ഏറ്റവും കൂടുതല്‍ തെരഞ്ഞത് പ്രിയങ്ക ഗാന്ധിയെകുറിച്ചുള്ള വാര്‍ത്തകള്‍.
പ്രിയങ്കാഗാന്ധിയുടെ കുടുംബം, പ്രിയങ്കയുടെ രാഷ്ട്രീയ ഇടപെടല്‍, പ്രിയങ്കയുടെ ചരിത്രം എന്നിവയാണ് ഇന്ത്യക്കാര്‍ തെരഞ്ഞത്. ഗൂഗിളിന് പുറമെ സോഷ്യല്‍ മീഡിയയിലും പ്രിയങ്കാ എഫക്ടാണെന്നാണ് റിപ്പോര്‍ട്ട്, ഫേസ്ബുക്ക്,ട്വിറ്റര്‍ പ്ലാറ്റ്‌ഫോമുകളില്‍ കഴിഞ്ഞ രണ്ട് ദിവസിത്തിനിടയില്‍ വന്ന രാഷ്ട്രീയ പോസ്റ്റുകളില്‍ അധികവും പ്രിയങ്കയെ കുറിച്ചാണെന്നാണ് റിപ്പോര്‍ട്ട്.
പ്രിയങ്കയ്ക്ക് ഔദ്യോഗികമായി അക്കൗണ്ടുള്ളത് ഇന്‍സ്റ്റഗ്രാമില്‍ മാത്രമാണ്. രാഷ്ട്രീയ പ്രഖ്യാപനം കഴിഞ്ഞ് രണ്ട് ദിവസത്തിനിടെ പതിനായിരക്കണക്കിന് ആളുകളാണ് ഇന്‍സ്റ്റയില്‍ പിന്തുടരാന്‍ എത്തിയത്.
ഗൂഗിളില്‍ പ്രിയങ്കയുടെ രാഷ്ട്രീയ ഇടപെടലുകള്‍ ഇന്ത്യക്കാര്‍ തെരഞ്ഞിട്ടുണ്ടെങ്കിലും കൂടുതലാളുകളും അറിയാന്‍ ആഗ്രഹിച്ചത് കോണ്‍ഗ്രസ് യുവ നേതാവിന്റെ വേഷവിധാനമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ദിരയെന്നാണ് സാമൂഹ്യ ജീവികള്‍ പ്രിയങ്കയ്ക്കിട്ട പേര്. എതിര്‍ രാഷ്ട്രീയക്കാരും പ്രിയങ്കയുടെ വരവിനെ സ്വാഗതം ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസിന് കൂടുതല്‍ കരുത്ത് പകരുമെന്നാണ് സോഷ്യല്‍ മീഡിയ വര്‍ത്തമാനം.
എ.ഐ.സി.സി പുനസംഘടനയില്‍ രാഹുല്‍, സഹോദരി പ്രിയങ്കയെ കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല നല്‍കിയത്. പ്രധാനമന്ത്രിയുടെ മോദിയുടെ മണ്‍ലമായ വാരണാസിയും യോഗിയുടെ ഗോരഖ്പൂരും അടങ്ങിയതാണ് കിഴക്കന്‍ ഉത്തര്‍ പ്രദേശ്.