ഹോളിവുഡ് താരങ്ങളും എഴുത്തുകാരും നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടി പ്രിയങ്ക ചോപ്ര. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് താരം തന്റെ അഭിപ്രായം അറിയിച്ചത്.
‘ഞാൻ എന്റെ യൂണിയനും സഹപ്രവർത്തകർക്കും ഒപ്പം നിൽക്കുന്നു. ഈ ഐക്യദാർഢ്യത്തിലൂടെ നാം നല്ലൊരു നാളെ കെട്ടിപ്പടുക്കും,’ എന്ന് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
View this post on Instagram
നിരവധി ആരാധകരാണ് പോസ്റ്റിനു കീഴിൽ പ്രിയങ്കയെ അനുകൂലിച്ചെത്തിയിരിക്കുന്നത്
പ്രതിഫല വര്‍ധന ആവശ്യപ്പെട്ടും തൊഴില്‍മേഖലയില്‍ എ.ഐ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും ചൂണ്ടിക്കാണിച്ചാണ് താരങ്ങൾ സമരം ചെയ്യുന്നത്.
സ്റ്റുഡിയോ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ഫലം കാണാതെ വന്നതോടെയാണ് താരങ്ങൾ അനിശ്ചിത കാല സമരത്തിലേക്ക് നീങ്ങിയത്.
ലോകസിനിമ പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരുന്ന ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഓപ്പണ്‍ഹൈമറിന്റെ ലണ്ടന്‍ പ്രീമിയർ നടക്കുന്നതിനിടെ വേദിവിട്ടിറങ്ങിയാണ് കഴിഞ്ഞ ദിവസം മുഴുവന്‍ താരങ്ങളും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.
അറുപത് വര്‍ഷത്തിനിടെ ഹോളിവുഡ് സാക്ഷ്യം വഹിക്കുന്ന സിനിമ-ടിവി പ്രവര്‍ത്തകരുടെ ഏറ്റവും വലിയ സമരമാണ് ഇപ്പോഴത്തേത്. പതിനൊന്ന് ആഴ്ചയായി തുടരുന്ന എഴുത്തുകാരുടെ സമരത്തിന് അഭിനേതാക്കളുടെ സംഘടനയായ സ്‌ക്രീന്‍ ആക്ടേഴ്സ് ഗില്‍ഡ് കഴിഞ്ഞ ദിവസം പിന്തുണ പ്രഖ്യാപിച്ചിരുന്നു.
നിരവധി സിനിമകളുടെ ചിത്രീകരണത്തെ സമരം ബാധിച്ചിട്ടുള്ളത്. വണ്ടര്‍ വുമണ്‍ 3, മുഫാസ: ദ ലയണ്‍ കിംഗ്, ഗോസ്റ്റ്ബസ്റ്റേഴ്‌സ് 4, അവതാര്‍ 3 എന്നീ സിനിമകള്‍ പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. പണിമുടക്ക് ഈ സിനിമകളെ കാര്യമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: Priyanka Chopra supports Hollywood actors strike