ഷാറൂഖിനോട് നന്ദി പറഞ്ഞ് പ്രിയങ്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th September 2012, 11:00 am
ന്യൂദല്‍ഹി: പുതിയ സിനിമ ബര്‍ഫി പുറത്തിറങ്ങിയതോടെ പ്രിയങ്ക ചോപ്ര സന്തോഷത്തിലാണ്. അത്രയേറെ പ്രശംസയാണ് ബര്‍ഫിയിലെ അഭിനയത്തിന് പ്രിയങ്കയെ തേടിയെത്തുന്നത്. പക്ഷേ, ബര്‍ഫിയിലെ പ്രകടനത്തിന് പ്രിയങ്ക നന്ദി പറയുന്നത് സാക്ഷാല്‍ കിങ് ഖാനോടാണ്.[]
ചിത്രത്തില്‍ ഓട്ടിസം ബാധിച്ച പെണ്‍കുട്ടിയായി അഭിനയിക്കാന്‍ പ്രിയങ്ക ചോപ്രയെ സഹായിച്ചത് ഷാറൂഖ് ആയിരുന്നത്രേ. മൈ നെയിം ഈസ് ഖാന്‍ എന്ന ചിത്രത്തില്‍ ഓട്ടിസം ബാധിച്ച യുവാവായി തകര്‍ത്തഭിനയിച്ച ഷാറൂഖിന്റെ സഹായത്തോടെയാണ് തന്റെ വേഷം ഗംഭീരമായതെന്നാണ് പ്രിയങ്ക പറയുന്നത്.
മൈ നെയിം ഈസ് ഖാന് വേണ്ടി ഷാറൂഖ് നടത്തിയ പഠനങ്ങള്‍ തനിക്കും ഏറെ ഗുണം ചെയ്‌തെന്നും പ്രിയങ്ക പറയുന്നു.
ട്വിറ്ററിലൂടെയാണ് പ്രിയങ്ക ഷാറൂഖിനോടുള്ള നന്ദി അറിയിച്ചത്.