| Tuesday, 23rd November 2021, 12:56 pm

സമൂഹമാധ്യമ അക്കൗണ്ടില്‍ പേര് മാറ്റുമ്പോഴേക്കും വിവാഹമോചന വാര്‍ത്ത പടച്ചുവിടുന്നതെന്തിനാണ്; പ്രിയങ്ക ചോപ്രയുടെ 'പേരുമാറ്റ'ത്തില്‍ പ്രതികരിച്ച് അമ്മ മധു ചോപ്ര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സമൂഹമാധ്യമങ്ങളില്‍ നടി പ്രിയങ്ക ചോപ്ര പേരുമാറ്റം നടത്തിയതിന് പിന്നാലെ ഉയര്‍ന്ന് വരുന്ന താരത്തിന്റെ വിവാഹമോചന അഭ്യൂഹങ്ങളോട് പ്രതികരിച്ച് പ്രിയങ്കയുടെ അമ്മ മധു ചോപ്ര. അഭ്യൂഹങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും പ്രിയങ്കയും ഭര്‍ത്താവും അമേരിക്കന്‍ ഗായകനും നടനുമായ നിക് ജൊനാസും വേര്‍പിരിയുന്നില്ലെന്നുമാണ് മധു ചോപ്ര പറഞ്ഞത്.

തന്റെ ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ അക്കൗണ്ടുകളില്‍ ബയോ ആയി നല്‍കിയിരുന്ന പേരാണ് പ്രിയങ്ക മാറ്റിയത്. ഭര്‍ത്താവ് നിക് ജൊനാസിന്റെ കുടുംബപ്പേര് കൂടെ ചേര്‍ത്ത്, ‘പ്രിയങ്ക ചോപ്ര ജൊനാസ്’ എന്നായിരുന്നു താരത്തിന്റെ സോഷ്യല്‍മീഡിയ പേര്. ഇതില്‍ നിന്നും ‘ചോപ്ര ജൊനാസ്’ എന്നത് താരം നീക്കുകയായിരുന്നു.

ഇതിന് പിന്നാലെയാണ് ദമ്പതികള്‍ പിരിയാന്‍ പോകുകയാണെന്ന തരത്തില്‍ പാപ്പരാസികള്‍ വാര്‍ത്തകള്‍ പടച്ചുവിട്ടത്.

”ഇതെല്ലാം അസംബന്ധമാണ്. ഇത്തരത്തില്‍ അപവാദങ്ങള്‍ പടര്‍ത്തരുത്,” മധു ചോപ്ര ന്യൂസ് 18നോട് പ്രതികരിച്ചു.

നേരത്തെ പ്രിയങ്കയുടെ ഒരു സുഹൃത്തും ഇതേക്കുറിച്ച് ഇന്ത്യ ടുഡേയോട് പ്രതികരിച്ചിരുന്നു. വാര്‍ത്തകള്‍ അത്ഭുതപ്പെടുത്തുന്നെന്ന് പറഞ്ഞ അവര്‍, വരും സിനിമകളില്‍ പ്രിയങ്ക എന്ന ആദ്യ പേര് മാത്രം ഉപയോഗിക്കണം എന്നതിനാലാണ് താരം പേര് മാറ്റിയതെന്നും വ്യക്തമാക്കിയിരുന്നു.

ജൊനാസ് എന്നത് മാത്രമല്ല, ചോപ്ര എന്ന സ്വന്തം കുടുംബപ്പേരും പ്രിയങ്ക മാറ്റിയിട്ടുണ്ടെന്നും സുഹൃത്ത് ചൂണ്ടിക്കാട്ടി. 2018ലായിരുന്നു ബോളിവുഡ്-ഹോളിവുഡ് സൂപ്പര്‍താരമായ പ്രിയങ്ക ചോപ്രയുടെയും നിക് ജൊനാസിന്റേയും വിവാഹം.

മട്രിക്‌സ് 4 എന്ന ചിത്രത്തിലെ പ്രിയങ്ക ചോപ്രയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ കുറച്ച് സമയം മുമ്പ് പുറത്തുവിട്ടിട്ടുണ്ടെങ്കിലും പേര് മാറ്റത്തിന് പിന്നിലെ കാരണത്തെക്കുറിച്ചാണ് വലിയൊരു വിഭാഗം ആരാധകരും ചോദിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Priyanka Chopra’s mother Madhu Chopra reacts to rumours about her separation from Nick Jonas

We use cookies to give you the best possible experience. Learn more