ഭാഷയുടെ അതിര്‍വരമ്പുകള്‍ തന്റെ പ്രതിഭ കൊണ്ട് മറികടന്ന താരമാണ് പ്രിയങ്ക ചോപ്ര. ബോളിവുഡ് കടന്ന് ഹോളിവുഡും കീഴടക്കിയ പ്രിയങ്ക അടുത്തിടെ ലോകപ്രശസ്ത സിനിമ സീരിസായ മെട്രികസ് റിസറക്ഷന്‍സിന്റെ ഭാഗമായിരുന്നു.
താന്‍ മെട്രിക്‌സിന്റെ ഭാഗമായത് ആവേശത്തോടെയാണ് തന്റെ ഭര്‍ത്താവ് നിക് ജൊന്നാസ് സ്വീകരിച്ചതെന്ന് പറയുകയാണ് പ്രിയങ്ക. കീനു റീവ്‌സ്, കാരി-ആന്‍ മോസ് എന്നിവരോടൊപ്പം ജാഡ പിങ്കറ്റ് സ്മിത്തിന്റെ റെഡ് ടേബിള്‍ ടോക്കിന്റെ 100-ാം എപ്പിസോഡില്‍ പങ്കെടുക്കവേയാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്.
‘നിക് മെട്രിക്‌സിന്റെ ഒരു വലിയ ആരാധകനാണ്. ഞാന്‍ സിനിമയുടെ ഭാഗമായെന്ന് അറിഞ്ഞപ്പോള്‍ നികിന് വളരെ സന്തോഷമായിരുന്നു. ഞാന്‍ ഈ സിനിമയുടെ ഭാഗമാണെന്ന് നിക്ക് സുഹൃത്തുക്കളോട് വീമ്പിളക്കി കാണും.’ പ്രിയങ്ക പറഞ്ഞു.
ഒപ്പം ചിത്രീകരണത്തിനിടയില്‍ തനിക്കുണ്ടായ പരിഭ്രാന്തിയും പ്രിയങ്ക പറഞ്ഞു. ‘ബെര്‍ലിനില്‍ ആ ഒരു സീന്‍ ചെയ്യുമ്പോള്‍ ഞാന്‍ ശരിക്കും പരിഭ്രാന്തയായി. നിങ്ങളെല്ലാവരും എനിക്ക് എതിര്‍വശത്ത് നില്‍ക്കുകയായിരുന്നു. എന്റെ കൈകള്‍ വിയര്‍ക്കുന്നത് ഞാന്‍ ഓര്‍ക്കുന്നു.
നിങ്ങളുടെ എല്ലാം മുന്‍പില്‍ വെച്ച് എന്റെ ഡയലോഗ് ഞാന്‍ പറഞ്ഞില്ലെങ്കില്‍ 16 വയസുള്ള ആ പഴയ പ്രിയങ്ക എന്നോട് ക്ഷമിക്കില്ല,’ പ്രിയങ്ക ചിരിച്ചുകൊണ്ടു പറഞ്ഞു. പ്രിയങ്കക്ക് 16 വയസ്സുള്ളപ്പോഴായിരുന്നു ആദ്യ മെട്രിക്‌സ് സിനിമ പുറത്ത് വന്നത്.
ജൊനാഥന്‍ ഗ്രോഫ്, നീല്‍ പാട്രിക് ഹാരിസ്, യഹ്യ അബ്ദുള്‍ മതീന്‍ കക എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മെട്രിക്‌സ് റിസറക്ഷന്‍സ് ഡിസംബര്‍ 22 നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: priyanka-chopra-reveals-nick-jonas-very-excitedly-bragged-to-his-fans-that-she-was-part-of-the-matrix-resurrections