'ഞാന്‍ വെളുപ്പല്ല, തവിട്ട് നിറമാണത്രേ; അതുകൊണ്ട് അവരുടെ സിനിമകളില്‍ നിന്ന് ഞാന്‍ പുറത്തായി': വംശീയാധിക്ഷേപത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രിയങ്ക ചോപ്ര
Racism
'ഞാന്‍ വെളുപ്പല്ല, തവിട്ട് നിറമാണത്രേ; അതുകൊണ്ട് അവരുടെ സിനിമകളില്‍ നിന്ന് ഞാന്‍ പുറത്തായി': വംശീയാധിക്ഷേപത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രിയങ്ക ചോപ്ര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 12th April 2018, 7:33 am

കാസ്റ്റിംഗ് കൗച്ച് വിവാദങ്ങള്‍ സിനിമാമേഖലയെ പിന്തുടരുന്ന സാഹചര്യത്തില്‍ തനിക്കുണ്ടായ അനുഭവം ആരാധകര്‍ക്കു മുന്നില്‍ തുറന്നുകാട്ടി ബോളിവുഡ് നടി പ്രിയങ്കാ ചോപ്രാ. ബോളിവുഡില്‍ മാത്രമല്ല പ്രിയങ്കയ്ക്ക് ആരാധകരുള്ളത്. ഹോളിവുഡിലും തന്റെ സാന്നിദ്ധ്യം അറിയിച്ച നടിയാണ് പ്രിയങ്ക.

എന്നാല്‍ തന്റെ ആഗോളപ്രശസ്തിയൊന്നും ചൂഷണങ്ങളലില്‍ നിന്നും തന്നെ രക്ഷിച്ചിട്ടില്ലെന്നും പ്രിയങ്ക വെളിപ്പെടുത്തി. ആഗോളാംഗീകാരത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോഴും താനും വംശീയാധിക്ഷേപത്തിന് ഇരയായിട്ടുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കയാണ് ആരാധകരുടെ ഈ പ്രിയതാരം.


ALSO READ: കലാഭവന്‍ മണിയുടെ ശവകുഴി തോണ്ടുന്നതിന് സമമാണിത്; ശാന്തിവിള ദിനേശിനെതിരെ നിയമ നടപടിക്കൊരുങ്ങി മണിയുടെ കുടുംബം


തൊലിയുടെ നിറത്തിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം ഒരു ഹോളിവുഡ് സിനിമ നഷ്ടമായിട്ടുണ്ടെന്നാണ് പ്രിയങ്കയുടെ വെളിപ്പെടുത്തല്‍.

കഴിഞ്ഞ വര്‍ഷമാണ് ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഞാന്‍ പോയത്. അപ്പോള്‍ സ്റ്റുഡിയോയില്‍ നിന്ന് പുറത്തുവന്ന ഒരു വ്യക്തി തന്റെ മാനേജരോട് പ്രിയങ്കയുടെ ശരീരത്തിന് എന്തോ കുഴപ്പമുണ്ടെന്ന് പറഞ്ഞു. എന്താണ് അയാള്‍ ഉദ്ദേശിച്ചതെന്ന് എനിക്ക് അന്ന് മനസ്സിലായില്ലെന്ന് പ്രിയങ്ക പറയുന്നു.

വീണ്ടും ഞാന്‍ അയാളോട് ചോദിച്ചു. എന്താണ് എന്റെ ശരീരത്തിന്റെ കുഴപ്പമെന്ന്. അപ്പോഴാണ് തന്റെ ശരീരം തവിട്ട് നിറമാണെന്നും. ഈ നിറമാണ് ഷൂട്ട് ചെയ്യാനുള്ള പ്രശ്നമെന്നും ആ ഏജന്റ് പറഞ്ഞത്. താനാകെ തകര്‍ന്നുപോയെന്നും പ്രിയങ്ക പറഞ്ഞു.


MUST READ: വരുന്നത് കോട്ടയം കുഞ്ഞച്ചന്‍ തന്നെ; അഭിപ്രായ വ്യത്യാസങ്ങള്‍ ക്രിയാത്മകമായ ചര്‍ച്ചയിലൂടെ പരിഹരിച്ചതായി നിര്‍മ്മാതാവ് വിജയ്ബാബു


അതേസമയം ഹോളിവുഡിലായാലും ബോളിവുഡിലായാലും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും രണ്ടു വേതനമാണ് ഇപ്പോഴും നല്‍കുന്നതെന്നും പ്രിയങ്ക പറഞ്ഞു.

കഴിഞ്ഞദിവസം ഇന്‍സ്‌റ്റൈല്‍ എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം തനിക്കുണ്ടായ ഈ അധിക്ഷേപം വെളിപ്പെടുത്തിയത്.