ലണ്ടന്‍: നിലപാട് കൊണ്ടും അഭിനയമികവുകൊണ്ടും ഹോളിവുഡില്‍ വരെ തന്റേതായ സ്ഥാനം നേടിയ നടിയാണ് പ്രിയങ്ക ചോപ്ര. ഈയടുത്തിടെ ബി.ബി.സി യ്ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ പ്രിയങ്ക നടത്തിയ വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്.
നിറത്തിന്റെ പേരില്‍ സൗത്ത് എഷ്യന്‍ കമ്മ്യൂണിറ്റിയില്‍ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെപ്പറ്റിയാണ് പ്രിയങ്ക മനസ്സുതുറന്നത്. ഹോളിവുഡില്‍ തന്നെ കറുത്തനിറത്തിലുള്ളവര്‍ വളരെ കുറവാണ്.
അതേ ചിന്താഗതിയുള്ളവര്‍ക്ക് കടന്നുവരാനുള്ള പാതയൊരുക്കുകയാണ് തങ്ങളെപ്പോലുള്ളവരെന്നും എന്നാല്‍ അതിനിടെ ഒരു തരം നെഗറ്റീവ് മൈന്‍ഡോടെ തങ്ങളെ സമീപിക്കുന്ന ചിലരുണ്ടെന്നും പ്രിയങ്ക പറഞ്ഞു.
ഒരുപാട് പേര്‍ തങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത നല്‍കാന്‍ മുന്നോട്ടുവരുന്നുണ്ട്. എന്നാല്‍ തങ്ങളെ കാലങ്ങളായി അറിയുന്നവരില്‍ നിന്നുള്ള ചില നെഗറ്റീവ് കമന്റുകള്‍ സഹിക്കാന്‍ പറ്റില്ലെന്നും പ്രിയങ്ക പറഞ്ഞു.
‘കുറച്ചുനാളുകള്‍ക്ക് മുമ്പ് ഇക്കാര്യം ഞാന്‍ സംസാരിച്ചിരുന്നു. എന്തുകൊണ്ടാണ് നമ്മുടെ സ്വന്തം കമ്മ്യൂണിറ്റിയില്‍ നിന്ന് തന്നെ നെഗറ്റീവ് കമന്റുകള്‍ വ്യാപകമാകുന്നത്. കറുത്ത നിറത്തിലുള്ളവര്‍ ഹോളിവുഡില്‍ തന്നെ വളരെ കുറച്ചാണ് ഉള്ളത്. ശരിയല്ലേ? വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. ഞങ്ങളെ പോലുള്ളവര്‍ക്ക് ഇവിടേക്കുള്ള വഴിയൊരുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. പിന്നെന്തിനാണ് ഞങ്ങള്‍ക്ക് നേരെ ഇത്രയധികം നെഗറ്റീവ് കമന്റുകള്‍’, പ്രിയങ്ക പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക