ബോളിവുഡും ഹോളിവുഡും ഒരുപോലെ ആഘോഷിച്ച വിവാഹങ്ങളിലൊന്നായിരുന്നു പ്രിയങ്ക ചോപ്ര- നിക്ക് ജോനസ് ദമ്പതികളുടേത്. വിവാഹത്തിന് ശേഷം പ്രിയങ്കയ്ക്കു നേരെ സൈബറിടങ്ങളില്‍ ചൂടുപിടിച്ച ചര്‍ച്ചകളും നടന്നിരുന്നു.
വിഷയം മറ്റൊന്നുമല്ല. നിക്ക് ജോനസിന്റെ പ്രായം തന്നെയായിരുന്നു വിഷയം. ഈ വിവാദങ്ങളോട് പ്രതികരിച്ചെത്തിയിരിക്കുകയാണ് പ്രിയങ്ക ഇപ്പോള്‍.
പ്രായവും സാംസ്‌കാരിക വ്യത്യാസങ്ങളും തങ്ങളുടെ ബന്ധത്തിന് യാതൊരു തടസ്സവുമുണ്ടാക്കിയില്ലെന്ന് പ്രിയങ്ക പറഞ്ഞു. ഒരു വിദേശ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്കയുടെ പ്രതികരണം.
‘ഒരു സാധാരണ ദമ്പതികളെപ്പോലെ നിങ്ങള്‍ പരസ്പരം ശീലങ്ങളും ഇഷ്ടപ്പെടുന്ന കാര്യങ്ങളും മനസ്സിലാക്കേണ്ടതുണ്ട്. പരസ്പരം മനസ്സിലാക്കാന്‍ ശ്രമിക്കുന്നതിനെക്കാള്‍ വലിയ സാഹസികതയല്ല ഇതൊന്നും. അതുകൊണ്ട് തന്നെ ഈ വിവാദങ്ങളൊന്നും വലിയ തടസ്സമായി തോന്നിയിരുന്നില്ല’, പ്രിയങ്ക പറഞ്ഞു.
പ്രിയങ്കയും നിക് ജോനസുമായുള്ള വിവാഹം 2017 നവംബര്‍ 30 മുതല്‍ ഡിസബര്‍ 1 വരെ ജോധ്പുരില്‍ വെച്ചായിരുന്നു നടന്നത്. ആഗസ്ത് പതിനെട്ടിന് ഇവരുടെ എന്‍ഗെയ്ജ്മെന്റ് നടന്നിരുന്നു. ജോധ്പുരിലെ ഉമൈദ് ഭവനില്‍ വച്ചായിരുന്നു വിവാഹം.
പ്രിയങ്കയുടെയും നിക്കിന്റെയും ന്യൂയോര്‍ക്കിലെ സുഹൃത്തുക്കള്‍ക്ക് വേണ്ടി ന്യൂയോര്‍ക്കില്‍ വച്ച് ബ്രൈഡല്‍ ഷവര്‍ നടത്തിയിരുന്നു. ജോധ്പൂരിലെ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമടങ്ങുന്ന 200 പേര്‍ മാത്രമാണ് പങ്കെടുത്തിരുന്നത്.
പ്രിയങ്കയുടെ 36-ാം വയസ്സിലാണ് നിക് വിവാഹാഭ്യര്‍ത്ഥന നടത്തുന്നത്. അമേരിക്കന്‍ ഗായകനും നടനുമാണ് നിക് ജോനാസ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Priyanka Chopra On Her Wedding