| Wednesday, 9th October 2019, 12:05 am

'അവരുടെ കാര്യം അന്വേഷിക്കാന്‍ നമ്മളാരാണ്'; സൈറ വസീം സിനിമ രംഗം ഉപേക്ഷിച്ചതിനെ കുറിച്ച് പ്രിയങ്ക ചോപ്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

തന്റെ മതത്തിന് ചേര്‍ന്നതല്ലാതിനാല്‍ താന്‍ അഭിനയ രംഗം ഉപേക്ഷിക്കുകയാണെന്ന് മുന്‍ നടി സൈറ വസീം ജൂണ്‍ മാസത്തില്‍ പ്രഖ്യാപിച്ചിരുന്നു. സൈറ അവസാനമായി അഭിനയിച്ച സ്‌കൈ ഈസ് പിങ്ക് എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ഒക്ടോബര്‍ 11നാണ് ചിത്രത്തിന്റെ റിലീസ്. സൈറ ബോളിവുഡ് ഉപേക്ഷിച്ചതിനെ കുറിച്ച് ചിത്രത്തി സൈറയുടെ മാതാവായി അഭിനയിക്കുന്ന പ്രിയങ്ക ചോപ്ര പ്രതികരിച്ചു.

സൈറയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് വലിയ കോലാഹലമുണ്ടായി. അത് അവളുടെ വ്യക്തിപരമായ തീരുമാനമാണ്. അവരുടെ കാര്യം അന്വേഷിക്കാന്‍ നമ്മളാരാണ്. വ്യക്തി എന്ന നിലയില്‍ ഞാന്‍ അവളെ സ്‌നേഹിക്കുന്നു. അവള്‍ക്ക് നല്ല ജീവിതമുണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു. അവള്‍ സവിശേഷമായ വ്യക്തിയാണ്. കലാകാരി എന്ന നിലയിലുള്ള അവളുടെ ജീവിതം കഴിഞ്ഞിരിക്കാം, മറ്റൊന്ന് ആരംഭിച്ചിരിക്കാം. ആളുകള്‍ അങ്ങനെ കാണണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നു- പ്രിയങ്ക ചോപ്ര

സൈറ വസീം ഇപ്പോള്‍ സമാധാനത്തോടെയും സന്തോഷത്തോടെയുമാണ് ജീവിക്കുന്നതെന്ന് ചിത്രത്തിന്റെ സംവിധായകന്‍ സൊനാലി ബോസ് പറഞ്ഞു.

സിനിമാ ജീവിതം തന്റെ മതത്തെയും വിശ്വാസത്തെയും ബാധിക്കുന്നതിനാല്‍ അഭിനയം നിര്‍ത്തുകയാണെന്നാണ് സൈറ പറഞ്ഞത്. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് സൈറ തന്റെ കരിയര്‍ അവസാനിപ്പിക്കുന്ന കാര്യം വ്യക്തമാക്കിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ബോളിവുഡില്‍ കാലു കുത്തിയപ്പോള്‍ അതെനിക്ക് പ്രശസ്തി നേടിത്തന്നു, പൊതുമധ്യത്തില്‍ ഞാനായി ശ്രദ്ധാ കേന്ദ്രം. പലപ്പോഴും യുവാക്കള്‍ക്ക് മാതൃകയായി തെരഞ്ഞെടുക്കപ്പെട്ടു. ഈ വ്യക്തിത്വത്തില്‍ ഞാന്‍ സന്തോഷവതിയല്ലെന്ന് കുറ്റസമ്മതം നടത്താന്‍ ആഗ്രഹിക്കുന്നു’, സൈറ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു.

ഖുറാനും അള്ളാഹുവിന്റെ മാര്‍ഗ നിര്‍ദേശങ്ങളുമാണ് തന്നെക്കൊണ്ട് തീരുമാനം എടുപ്പിച്ചതെന്നും ജീവിതത്തോടുള്ള സമീപനം മാറ്റാന്‍ കാരണമായതെന്നും സൈറ പറഞ്ഞിരുന്നു. വിജയങ്ങളോ, പ്രശസ്തിയോ, അധികാരമോ, സമ്പത്തോ ഒരുവന്റെ വിശ്വാസത്തെയും സമാധാനത്തെയും നഷ്ടപെടുത്തുന്നതോ പണയപ്പെടുത്തുന്നതോ ആവരുതെന്നും സൈറ പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ദംഗലിലെ അഭിനയത്തിന് മികച്ച സഹതാരത്തിനും സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രത്തിന് മികച്ച നടിക്കുമുള്ള (ജൂറി പരാമര്‍ശം) ദേശീയ പുരസ്‌കാരം സൈറ കരസ്ഥമാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more