ഇന്ത്യയിലും വിദേശത്തും നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഇത്തവണ ഓസ്‌കാര്‍ നോമിനേഷന്‍ പ്രഖ്യാപിച്ചത് പ്രിയങ്കയും, ഭര്‍ത്താവ് നിക്ക് ജോനസും കൂടിയായിരുന്നു. നടനും ഗായകനുമാണ് നിക്ക് ജോനസ്. എന്നാല്‍് ഓസ്‌കാര്‍ നോമിനേഷന്‍സ് പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ വിവാദമാണ് ഇരുവരെയും കാത്തിരുന്നത്.
നോമിനേഷന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഒരു ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകന്‍ ഓസ്‌കാര്‍ നോമിനേഷന്‍ പ്രഖ്യാപിക്കാന്‍ പ്രിയങ്കയ്ക്കും ജോനസിനും എന്ത് യോഗ്യതയാണ് ഉള്ളത് എന്നായിരുന്നു ചോദിച്ചത്.
” ഇത് പ്രിയങ്കയോടും നിക്കിനോടുമുള്ള ബഹുമാനക്കുറവായി കാണരുത്. പക്ഷേ സിനിമാമേഖലയിലെ ഇരുവരുടെയും സംഭാവനകള്‍ അവരെ ഓസ്‌കാര്‍ നോമിനേഷന്‍സ് പ്രഖ്യാപിക്കാന്‍ മാത്രം അര്‍ഹരാക്കുന്നുണ്ടോ എന്നതില്‍ എനിക്ക് സംശയമുണ്ട്,” എന്നായിരുന്നു ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകനായ പീറ്റര്‍ ഫോഡ് ചോദിച്ചത്. പ്രിയങ്കയുടെയും നിക്കിന്റെയും ഫോട്ടോ വെച്ചുകൊണ്ടായിരുന്നു പീറ്റര്‍ ഫോഡിന്റെ വിമര്‍ശനം.
ഇതിന് പിന്നാലെയാണ് പ്രിയങ്ക ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകന് മറുപടിയുമായി മുന്നോട്ടു വന്നത്. പ്രിയങ്ക അഭിനയിച്ച ചിത്രങ്ങളുടെ പേരും വിവരങ്ങളും ഉള്‍പ്പെടെ ചേര്‍ത്ത് കുറിക്കുകൊള്ളുന്ന മറുപടിയായിരുന്നു പ്രിയങ്ക ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകന് നല്‍കിയത്.
”ഒരാള്‍ക്ക് യോഗ്യതയുണ്ടെന്ന് നിശ്ചയിക്കാനുള്ള നിങ്ങളുടെ മാനദണ്ഡം എന്താണെന്നറിഞ്ഞാല്‍ കൊള്ളാം. താങ്കളുടെ പരിഗണനയ്ക്കായി എന്റെ 60 ചിത്രങ്ങളുടെ വിവരങ്ങള്‍ കൂടി ചേര്‍ക്കുന്നു,” പ്രിയങ്ക ട്വിറ്ററിലെഴുതി.
പ്രിയങ്കയുടെ ട്വീറ്റിന് പിന്നാലെ നിരവധി പേരാണ് അവര്‍ക്ക് പിന്തുണയുമായി മുന്നോട്ടു വന്നത്. ഇത്തരം വിമര്‍ശനങ്ങള്‍ക്ക് ചെവികൊടുക്കരുത് എന്നും പ്രിയങ്കയോട് ആരാധകര്‍ ആവശ്യപ്പെട്ടു.