| Thursday, 19th October 2017, 1:28 pm

ഹോളിവുഡില്‍ ഒരുപാട് വെയ്ന്‍സ്റ്റീന്‍മാരുണ്ടെന്ന് പ്രിയങ്ക ചോപ്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ഹോളിവുഡില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വെയ്ന്‍സ്റ്റീന്‍ വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കുകയാണ്. ഹോളിവുഡിലെ മിക്ക നായികമാരും വെയ്ന്‍സ്റ്റീനെതിരെ രംഗത്തുവന്നിരിക്കുകയാണ്.

ബോളിവുഡ് താരവും മുന്‍ ലോകസുന്ദരിയുമായ ഐശ്വര്യ റായിയേയും വെയ്ന്‍സ്റ്റീന്‍ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചിരുന്നെന്ന് ഐശ്വര്യയുടെ മാനേജര്‍ വെളിപ്പെടുത്തിയിരുന്നു. ഈ വിഷയത്തില്‍ ഏറ്റവും അവസാനമായി പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയും ഹോളിവുഡ് താരവുമായ പ്രിയങ്ക ചോപ്ര.


Also Read: പീഡിപ്പിക്കപ്പെട്ടെന്ന തന്റെ പരാതികള്‍ മുന്‍സര്‍ക്കാര്‍ അന്വേഷിച്ചില്ല: മുഖ്യമന്ത്രിയ്ക്ക് സരിതാ നായരുടെ പരാതി


ഹോളിവുഡില്‍ ഹാര്‍വി വെയ്ന്‍സ്റ്റീന്‍മാര്‍ ഒന്നല്ല കുറേയുണ്ടെന്നാണ് പ്രിയങ്കയുടെ പക്ഷം. മെയര്‍ ക്ലെയര്‍ പവര്‍ ട്രിപ്പ് പരിപാടിക്കിടെയാണ് പ്രിയങ്കയുടെ പ്രതികരണം. അയാളെപ്പോലുള്ളവര്‍ എല്ലായിടത്തുമുണ്ടെന്നും പ്രിയങ്ക പ്രതികരിച്ചു.

വെയ്ന്‍സ്റ്റീന്‍ വിഷയം ലൈംഗികമായ ഒന്നു മാത്രമല്ലെന്നും അധികാരവുമായി ബന്ധപ്പെട്ടതാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

” ഇതൊരു ഒറ്റപ്പെട്ട വികാരമാണ്. നിങ്ങള്‍ ഒരു പ്രത്യേകരീതിയില്‍ വസ്ത്രം ധരിക്കണമെന്ന് പറയാന്‍ ആരേയും അനുവദിക്കരുത്.”


Also Read: ‘ഇതൊക്കെ എന്റെ വിശ്വാസങ്ങളാണ്, നിങ്ങള്‍ ചോദ്യം ചെയ്യേണ്ട’; ദീപാവലി ആഘോഷങ്ങളുടെ പേരിലുള്ള ധൂര്‍ത്തിനെ ന്യായീകരിച്ച് യോഗി


ഒക്ടോബര്‍ ആദ്യവാരം മുതലാണ് വെയ്ന്‍സ്റ്റീന്‍ വിഷയം വാര്‍ത്തയാകാന്‍ തുടങ്ങിയത്. ഹോളിവുഡിലെ പ്രശസ്തനായ നിര്‍മ്മാതാവായ വെയ്ന്‍സ്റ്റീന്‍ നായികമാരെയടക്കം ലൈംഗികമായി ചൂഷണം ചെയ്തിരുന്നു എന്ന് ന്യൂയോര്‍ക്ക് ടൈംസ് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ആഞ്ജലീന ജോളിയടക്കമുള്ള പ്രശസ്ത താരങ്ങള്‍ വെയ്ന്‍സ്റ്റീനെതിരെ രംഗത്തെത്തിയിരുന്നു.

വീഡിയോ:

We use cookies to give you the best possible experience. Learn more