മുംബൈ: ആരാധകരെ ആവേശത്തിലാക്കി പ്രിയങ്ക ചോപ്രയുടെ സ്‌കൈ ഈസ് പിങ്ക് തിയ്യറ്ററുകളില്‍ മുന്നേറുകയാണ്. മൂന്നു വര്‍ഷത്തിന് ശേഷമാണ് പ്രിയങ്ക ഹിന്ദി സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ഹോളിവുഡില്‍ നിന്നുള്ള തിരിച്ചുവരവിലും വിജയം ഉറപ്പിക്കും എന്ന പ്രതീക്ഷയിലാണ് പ്രിയങ്ക.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സ്‌കൈ ഈസ് പിങ്കിന്റെ ട്രെയിലര്‍ ഇറങ്ങിയപ്പോള്‍ തന്നെ ഇന്ത്യയിലും പുറത്തും ചിത്രം ശ്രദ്ധ നേടിയിരുന്നു. ബോക്സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ സിനിമക്കാവുന്നില്ലെങ്കിലും പ്രിയങ്ക ചോപ്രയുടെയും ഫര്‍ഹാന്‍ അക്തറിന്റെയും അഭിനയത്തെപ്പറ്റി മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
’37 കാരിയായ അഭിനേത്രിക്ക് ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. ഓരോ വര്‍ക്കുകളിലും അതുകൊണ്ടാണ് ഞാന്‍ ശ്രദ്ധാലുവാകുന്നത്. ഖ്വാന്‍ണ്ടികോ സീരീസിന് ശേഷം എനിക്ക് മറ്റൊരു വര്‍ക്ക് ഏറ്റെടുക്കണമായിരുന്നു. അങ്ങനെയാണ് ഞാന്‍ സ്‌കൈ ഈസ് പിങ്കിലേക്ക് എത്തുന്നത്’- പ്രിയങ്ക ഇന്ത്യ ടുഡേയോട് പറഞ്ഞു.
‘ ഈ പടം ഞാന്‍ ചെയ്യേണ്ടതാണെന്നാണ് എന്റെ മാനേജരായ രേഷ്മ ഷെട്ടി എന്നോട് പറഞ്ഞത്. അവര്‍ എന്നെ ഇതുപോലെ മറ്റൊരിക്കലും നിര്‍ബന്ധിച്ചിട്ടില്ല. അതുകൊണ്ട് ഈ കഥക്ക് എന്തോ പ്രാധാന്യമുണ്ടെന്നും ഞാന്‍ മനസ്സിലാക്കുകയായിരുന്നു. കഥ വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി എന്തുകൊണ്ടാണ് അവരെന്നെ നിര്‍ബന്ധിച്ചതെന്ന്. മൂന്നു വര്‍ഷം ടി.വി സീരീസില്‍ അഭിനയിച്ചുകഴിഞ്ഞപ്പോള്‍ മറ്റൊരു ചലഞ്ചും ഏറ്റെടുക്കേണ്ടതുണ്ടെന്ന് ഞാന്‍ തീരുമാനിച്ചു’.- പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മുന്നു ദിവസം കൊണ്ട് ബോക്സ് ഓഫീസില്‍ പടം പത്ത് കോടിയാണ് നേടിയിരിക്കുന്നത്. ഷൊനാലി ബോസ് ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. മോട്ടിവേഷണല്‍ സ്പീക്കറായ അയിഷ ചൗധരിയുടെ കഥയാണ് സിനിമ പറയുന്നത്. അയിഷ, പള്‍മണറി ഫൈബ്രോസിസ് രോഗബാധിതയാവുന്നതും പിന്നിടുള്ള സംഭവങ്ങളും സിനിമയില്‍ പറയുന്നുണ്ട്.
സൈറ വാസിം ആണ് അയിഷ ചൗധരിയായി എത്തുന്നത്. അയിഷയുടെ അച്ഛനും അമ്മയുമായി എത്തുന്നത് പ്രിയങ്കയും ഫര്‍ഹാനുമാണ്. ഹൃത്വിക് റോഷന്റെയും ടൈഗര്‍ ഷ്രോഫിന്റെയും സിനിമയായ വാര്‍ ആണ് സ്‌കൈ ഈസ് പിങ്കിന് തിയ്യറ്ററുകളില്‍ വെല്ലുവിളിയുയര്‍ത്തുന്നത്.