ലക്‌നൗ: സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിലെ വീഴ്ച്ച ചൂണ്ടികാട്ടി ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്വാമി ചിന്മയ്യാനന്ദക്കെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിയെ കാണാതായതിന് പിന്നാലെയാണ് പ്രതിഷേധവുമായി പ്രിയങ്ക രംഗത്തെത്തിയത്. തന്നോട് മോശമായി പെരുമാറിയെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ ചിന്മായ്യാന്ദക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വിദ്യാര്‍ത്ഥിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ബി.ജെ.പി നേതാവിനെതിരെ ഐ.പി.സി സെഷന്‍ 364 പ്രകാരം തട്ടികൊണ്ടുപോകല്‍, 506 പ്രകാരം ഭീഷണിപ്പെടുത്തല്‍ എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് ഷാജഹാന്‍പൂര്‍ പോലീസ് സൂപ്രണ്ട് പറഞ്ഞു.
‘നിങ്ങള്‍ സുരക്ഷിതരാണെന്നും നിങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നീതി ലഭിക്കുമെന്നും ബി.ജെ.പി സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് ഉറപ്പ് നല്‍കുമ്പോഴും ഉത്തര്‍പ്രദേശില്‍ ഒരു ദിവസം പോലും കടന്നുപോകുന്നില്ല, ഇനഫ് ഈസ് ഇനഫ് എന്നായിരുന്നു പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചത്.
ഉന്നാവോ സംഭവത്തെയും പ്രിയങ്കഗാന്ധി ഇതോടൊപ്പം കൂട്ടി വായിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘ഉത്തര്‍പ്രദേശിലെ ഉന്നാവോ സംഭവത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. ഒരു സ്ത്രീ ബി.ജെ.പി നേതാവിനെതിരെ പരാതി നല്‍കുമ്പോള്‍ അവര്‍ക്ക് ഒരുക്കലും നീതി ഉറപ്പാക്കാന്‍ കഴിയുന്നില്ല. അവരുടെ സുരക്ഷ പോലും ഭീഷണിയിലാണ്.’ പ്രിയങ്ക പറഞ്ഞു.
ചിന്‍മയാനന്ദ് തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ആരോപിച്ച വിദ്യാര്‍ത്ഥിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ പെണ്‍കുട്ടിയെ കാണാനില്ലെന്നും പിന്നില്‍ ബി.ജെ.പി നേതാവാണെന്നും പിതാവ് ആരോപിച്ചിരുന്നു.