| Tuesday, 21st June 2022, 1:05 pm

ഷറഫൂന്റെ ഡേറ്റ് നോക്കിയാണ് വിജയ് സാറ് പോലും ഷൂട്ട് തീരുമാനിച്ചിരുന്നത്; പ്രിയന്‍ ഓട്ടത്തിലാണ് വിശേഷങ്ങളുമായി താരങ്ങള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷറഫുദ്ദീന്‍, അപര്‍ണ ദാസ്, നൈല ഉഷ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം പ്രിയന്‍ ഓട്ടത്തിലാണ് റിലീസിനൊരുങ്ങിയിരിക്കുകയാണ്. ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ 24ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുകയാണ്.

ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ഫില്‍മിഹൂഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഷറഫുദ്ദീന്‍, അപര്‍ണ, നൈല എന്നിവര്‍.

പ്രിയന്‍ ഓട്ടത്തിലാണ് സിനിമയുടെ ഷൂട്ടിങ്ങിന്റെ അതേസമയത്തായിരുന്നു അപര്‍ണ വിജയ് ചിത്രം ബീസ്റ്റിന്റെ ഭാഗമായിരുന്നതും. ഇതിനെക്കുറിച്ച് അഭിമുഖത്തില്‍ താരങ്ങള്‍ വളരെ രസകരമായി സംസാരിക്കുന്നുണ്ട്.

ബീസ്റ്റിന്റെ ഷൂട്ട് നടന്ന സമയത്ത് തന്നെയായിരുന്നല്ലോ, ഈ സിനിമയുടെയും ഷൂട്ടിങ്ങും നടന്നത്, അത് എങ്ങനെ മാനേജ് ചെയ്തു എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അപര്‍ണ.

”ഇവിടത്തെ ഷൂട്ട് ലേറ്റ് ആകുമ്പോഴേക്ക് വിജയ്ക്ക് മെസേജ് അയച്ചാല്‍ മതി, അല്ലേ,” നൈല ഉഷ തമാശരൂപേണ പറഞ്ഞു.

”ഇവിടെ ഓള്‍റെഡി ഷറഫുക്കയുടെ ഡേറ്റിന് ഇടക്കിടക്ക് ഗ്യാപ്പ് വരുമായിരുന്നു. ആ സമയത്താണ് ഞാന്‍ പോയി ബീസ്റ്റിന്റെ ഷൂട്ട് ചെയ്യുന്നത്.

ഷറഫുക്കയുടെ കറക്ട് ഡേറ്റ് വരുന്ന സമയത്ത് ഭാഗ്യംകൊണ്ട് ഞാന്‍ ഫ്രീ ആയിരുന്നു,” അപര്‍ണ പറഞ്ഞു.

”അതായത്, ഷറഫുന്റെ ഡേറ്റ് നോക്കിയാണ് വിജയ് സാര്‍ പോലും ഡേറ്റ് കറക്ടാക്കിയിരുന്നത്,” അപര്‍ണ പറഞ്ഞതിന് കൗണ്ടര്‍ എന്നോളം നൈല ചോദിച്ചു.

”അതെ അതെ, ബീസ്റ്റിന് അങ്ങനെ സംഭവിച്ചിട്ടുണ്ട്,” അപര്‍ണ ചിരിച്ചുകൊണ്ട് കൂട്ടിച്ചേര്‍ത്തു.

ബിജു സോപാനം, ഹക്കിം ഷാജഹാന്‍, സുധി കോപ്പ, ജാഫര്‍ ഇടുക്കി, സ്മിനു സിജോ, ഹരിശ്രീ അശോകന്‍, ഷാജു ശ്രീധര്‍, ശിവം സോപാനം, ഉമ, ജയരാജ് കോഴിക്കോട്, വീണ, വിജി, വിനോദ് തോമസ്, ശ്രീജ ദാസ്, വിനോദ് കെടാമംഗലം, കൂക്കില്‍ രാഘവന്‍, ഹരീഷ് പെങ്ങന്‍, അനാര്‍ക്കലി മരയ്ക്കാര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വൗ സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി.എന്‍. ഉണ്ണികൃഷ്ണന്‍ നിര്‍വഹിക്കുന്നു. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് കഥ തിരക്കഥ സംഭാഷണം എന്നിവ എഴുതിയത്.

Content Highlight: Priyan Ottathilanu stars Sharafudheen, Nyla Usha and Aparna Das shares experiences

We use cookies to give you the best possible experience. Learn more