| Thursday, 11th September 2014, 11:51 pm

സി.ബി.ഐ ഓഫീസറായി പ്രിയാമണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] തെന്നിന്ത്യയിലെ സൂപ്പര്‍ ഹിറ്റ് നായിക പ്രിയാമണി ഇപ്പോള്‍ തിരക്കിലാണ്. മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലായി ഏഴു ചിത്രങ്ങളിലാണ് ഈ ദേശീയ അവാര്‍ഡ് ജേതാവ് ഒപ്പ് വെച്ചിരിക്കുന്നത്. കൂടാതെ ഒരു ഡാന്‍സ് റിയാലിറ്റി ഷോയുടെ ജഡ്ജസായി മിനിസ്‌ക്രീനിലും മിന്നുകയാണ് വെള്ളിത്തിരയിലെ തിളങ്ങുന്ന താരമായ പ്രിയാമണി.

സിനിമകളില്‍ തിരക്കേറിയ പ്രിയാമണി തന്റെ പത്താമത്തെ കന്നഡ ചിത്രമായ വ്യൂഹത്തില്‍ സി.ബി.ഐ. ഓഫീസറുടെ വേഷത്തിലാണ് എത്തുന്നത്. ആര്‍.പി. പട്‌നായിക്ക് ഒരുക്കുന്ന സിനിമയില്‍ ഗായത്രി റാവു എന്ന ശക്തമായ കഥാപാത്രത്തെയാണ് പ്രിയ അവതരിപ്പിക്കുന്നത്.

തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം തന്റെ സാന്നിധ്യമറിയിച്ചിട്ടുള്ള പ്രിയ നേരത്തെ “ഹരേ രാമ” എന്ന ചിത്രത്തിലും സി.ബി.ഐ ഓഫീസറുടെ വേഷം അവതരിപ്പിച്ചിരുന്നു. രംഗായന രഘു, അഭിനവ്, പ്രതാപ് രാജ്, സാധു കോകില, മിത്ര എന്നിവരാണ് വ്യൂഹത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങള്‍.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ പ്രിയാമണി, ജയറാം നായകനായ ഞങ്ങളുടെ വീട്ടിലെ അതിഥികള്‍ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more